Image

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്‍ വാര്‍ഷിക് കണ്‍വന്‍ഷന്‍ ജനുവരി 22ന്

രാജന്‍ ആര്യപ്പള്ളില്‍ Published on 16 January, 2018
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്‍ വാര്‍ഷിക് കണ്‍വന്‍ഷന്‍ ജനുവരി 22ന്
കോട്ടയം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരളാ റീജിയന്‍ 95-ാം വാര്‍ഷിക കണ്‍വന്‍ഷന്‍ ജനുവരി 22 തിങ്കള്‍ മുതല്‍ 28 ഞായര്‍ വരെ വൈകുന്നേരം 5:30 മുതല്‍ രാത്രി 8:45 വരെ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്റ്റേഡിയം പ്രത്യാശ നഗര്‍, പാക്കില്‍, കോട്ടയത്തു നടക്കുന്നതാണെന്ന് റീജിയന്റെ ദൈവസഭാ ഓവര്‍സിയര്‍ റവ. ഡോ. കെ.സി. സണ്ണിക്കുട്ടി അറിയിച്ചു.

ആത്മാവിന്റെ ഐക്യത എന്നതാണു തീം. പാസ്റ്റര്‍ കെ.സി. സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്യുന്ന കണ്‍വന്‍ഷനില്‍ സ്വദേശത്തും വിദേശത്തും നിന്നും ഉള്ള ദൈവദാസന്മാര്‍ ദൈവവചനം ശുശ്രൂഷിക്കും. അമേരിക്കയില്‍ നിന്നും കെന്‍ ആന്‍ഡ്രന്‍സന്റെ നേതൃത്വത്തില്‍ 12 പേരടങ്ങുന്ന ഒരു ടീം ഈ യോഗങ്ങളില്‍ പങ്കെടുക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. പാസ്റ്റര്‍ ജോണ്‍ തോമസ് (ഹൂസ്റ്റണ്‍) ഞായറാഴ്ച ആരാധനയില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതാണ്. ഏവരുടെയും സഹകരണവും പ്രാര്‍ത്ഥനയും പ്രതീക്ഷിക്കുന്നു.
Join WhatsApp News
God 2018-01-16 16:10:16
I don't need a church
I don't like prayers, praise, buildings & money.
I dwell in Humans and not in Churches.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക