Image

വയലാര്‍ രാമവര്‍മയുടെ ആദ്യ ഭാര്യ ചന്ദ്രമതി തമ്പുരാട്ടി (86) നിര്യാതയായി

Published on 16 January, 2018
വയലാര്‍ രാമവര്‍മയുടെ ആദ്യ ഭാര്യ ചന്ദ്രമതി തമ്പുരാട്ടി (86) നിര്യാതയായി
തൃപ്പൂണിത്തുറ: വയലാര്‍ രാമവര്‍മയുടെ ആദ്യ ഭാര്യ ചേര്‍ത്തല പുത്തന്‍കോവിലകത്ത് എസ്.ചന്ദ്രമതി തമ്പുരാട്ടി (86) തൃപ്പൂണിത്തുറയില്‍ നിര്യാതയായി. സഹോദരന്‍ ബാലരാമവര്‍മയുടെ വീട്ടിലായിരുന്നു കാല്‍നൂറ്റാണ്ടായി താമസം. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വയലാറിന്റെ ഓര്‍മകളുറങ്ങുന്ന രാഘവപ്പറമ്പില്‍ സംസ്‌കാരം 

ചെങ്ങണ്ട കോവിലകത്തെ ഉത്രംതിരുനാള്‍ രാമവര്‍മ്മയുടെയും സരസ്വതി തമ്പുരാട്ടിയുടെയും മകളായിരുന്നു ചന്ദ്രമതി തമ്പുരാട്ടി. 1950-ല്‍ വയലാര്‍ രാമവര്‍മ്മയുടെ ജീവിതസഖിയായി.  അമ്മയാകാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ  ചന്ദ്രമതി തമ്പുരാട്ടിയുടെയും നിശ്ചയ പ്രകാരമായിരുന്നു സഹോദരി ഭാരതി തമ്പുരാട്ടി പിന്നീട് വയലാറിന്റെ ജീവിതത്തിലേക്കെത്തുന്നത്. 

'മാനസേശ്വരി... മാപ്പു തരൂ മറക്കാന്‍ നിനക്ക് മടിയാണെങ്കില്‍ മാപ്പു തരൂ...' സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായി...' തുടങ്ങിയ ഗാനങ്ങള്‍ വയലാറെഴുതിയത് ചന്ദ്രമതിയുടെ ഓര്‍മകളുമായാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക