Image

യൂറോയ്ക്ക് മൂന്നു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന മൂല്യം

Published on 16 January, 2018
യൂറോയ്ക്ക് മൂന്നു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന മൂല്യം

ബര്‍ലിന്‍: യൂറോ ഡോളറിനിപ്പോള്‍ വല്യേട്ടന്‍. യൂറോപ്യന്‍ ഏകീകൃത കറന്‍സി യൂറോ, മൂന്നു വര്‍ഷത്തിനിടയില്‍ ഡോളറിനെതിരെ ഏറ്റവും ഉയര്‍ന്ന മൂല്യം കൈവരിച്ചതോടെയാണിത്. 

ജര്‍മനിയില്‍ മുന്നണി സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുന്ന് ഏറെക്കുറെ ഉറപ്പായതാണ് യൂറോയ്ക്ക് കരുത്തു പകര്‍ന്നിരിക്കുന്നത്. ഇതിനൊപ്പം, യുഎസ് സ്‌റ്റോക്കുകളുടെ മൂല്യം ഉയര്‍ന്നതും യൂറോയെ സഹായിച്ചു. 

മുന്നണി ധാരണ വന്നതിനെത്തുടര്‍ന്ന് 1.4 ശതമാനം വരെയാണ് യൂറോയുടെ മൂല്യത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയത്. ഒരു ഘട്ടത്തില്‍ ഇത് ഡോളറിനെതിരെ 1.22 വരെയെത്തി. ഇന്ത്യന്‍ രൂപയുമായി തട്ടിക്കുന്‌പോള്‍ ഒരു യൂറോയ്ക്ക് 77.86 രൂപയാണ് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ നില. എന്നാല്‍ ഒരു ഡോളറിന് 63.41 ഇന്ത്യന്‍ രൂപയാണ് ലഭിക്കുക.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക