Image

പന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തി

അനില്‍ പെണ്ണുക്കര Published on 16 January, 2018
പന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തി
അയ്യപ്പനെ കാണാനായി ശബരിമലയിലെത്തിയ പന്തളം രാജകൊട്ടാരത്തിന്റെ പ്രതിനിധി തൃക്കേട്ട തിരുനാള്‍ രാജരാജവര്‍മ്മയെ ക്ഷേത്ര സോപാനത്തിലേക്ക് സ്വീകരിച്ചാനയിച്ചു. ശരണ വഴികളിലൂടെ പല്ലക്കിലേറി വലിയ നടപ്പന്തലിലെത്തിയ രാജപ്രതിനിധിയെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി എന്‍ ചന്ദ്രശേഖരന്‍ മാലയിട്ട് സ്വീകരിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഒ.ബി. ദിലീപ്കുമാര്‍ രാജപ്രതിനിധിയ്ക്ക് ഉടവാള്‍ കൈമാറി. 

പതിനെട്ടാം പടിക്ക് താഴെയെത്തിയ രാജപ്രതിനിധിയെ മേല്‍ശാന്തി എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പലകയിട്ട് കാല്‍ കഴുകി സ്വീകരിച്ചു. തുടര്‍ന്ന് രാജപ്രതിനിധി നാളികേരമുടച്ച് പടി കയറി ഉടവാള്‍ കൈമാറി അയ്യപ്പദര്‍ശനം നടത്തി. ശ്രീകോവിലില്‍ കോടിമുണ്ടും കാണിക്കയും സമര്‍പ്പിച്ചശേഷം കന്നിമൂല ഗണപതി യേയും നാഗരാജാവിനേയും തൊഴുത് മാളികപ്പുറത്തേയ്ക്കുപോയി. 20വരെ മാളികപ്പുറത്ത് താമസിക്കും. അയ്യപ്പന്റെ പിതൃതുല്യനായ രാജപ്രതിനിധിക്ക് മാത്രമാണ് 20ന് രാവിലെ ദര്‍ശനം. അതിനുശേഷം നടയടക്കും.
കൂടാതെ അയ്യപ്പന്റെ പൂങ്കാവനത്തിലെ 18 മലകളിലെ ദേവതകളെ തൊഴുത് അവരുടെ പ്രീതിക്കായി പതിനെട്ടാംപടിയില്‍ നടത്തുന്ന വിശിഷ്ടമായ പടിപൂജയ്ക്ക് ചൊവ്വാഴ്ച ശബരിമലയില്‍ തുടക്കമായി. 

പടി പതിനെട്ടും കഴുകി, പുഷ്പങ്ങളും പട്ടും നിലവിളക്കുകളും കൊണ്ട് അലങ്കരിച്ച്, ശരണമന്ത്രങ്ങളുടെയും വാദ്യമേളങ്ങളുടെയും ആരവത്തില്‍, തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍, മേല്‍ശാന്തി എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തി ലാണ് പടിപൂജ നടത്തിയത്. അയ്യപ്പന് പുഷ്പാഭിഷേകം നടത്തി, സന്ധ്യാ ദീപാരാധനയ്ക്ക് ശേഷം ഏഴ് മണിയോടെ ആരംഭിച്ച പടിപൂജ 8.10 വരെ തുടര്‍ന്നു. കത്തിച്ചുവെച്ച നിലവിളക്കുകളും കര്‍പ്പൂര ദീപങ്ങളും പ്രഭ ചൊരിഞ്ഞ പതിനെട്ടുപടികള്‍ക്ക് മേലെ പുഷ്പങ്ങളര്‍പ്പിച്ച് തന്ത്രി പടി കയറി പോവുമ്പോള്‍ ശരണംവിളികള്‍ ഉച്ചസ്ഥായിയിലായി.

ഗിരിദേവതാ പൂജ എന്നാണ് പടിപൂജ അറിയപ്പെട്ടിരുന്നതെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. മണ്ഡലം-മകരവിളക്ക് സമയത്ത് പടിപൂജ ചെയ്യാറില്ല. മകരവിളക്ക് കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് പടിപൂജ തുടങ്ങുന്നത്. ജനുവരി 19 വരെ എല്ലാ ദിവസവും പടിപൂജ ഉണ്ടാവുമെന്നും തന്ത്രി അറിയിച്ചു.

പൊന്നമ്പലമേട്, ഗരുഡന്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പദേവര്‍മല, ഖര്‍ഗിമല, മാതംഗമല, മയിലാടുംമല, ശ്രീപാദംമല, ദേവര്‍മല, നിലയ്ക്കല്‍ മല, തലപ്പാറ മല, നീലിമല, കരിമല, പുതുശ്ശേരിക്കാനം മല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നിവയാണ് 18 മലകള്‍. പണ്ടുകാലത്ത് ഈ 18 മലകളെയും വണങ്ങിയായിരുന്നു ശബരിമല തീര്‍ഥാടനം. പതിനെട്ടു പടികളില്‍ ഈ 18 മലകളിലെ ദേവതകളെയും കുടിയിരുത്തിയിരുക്കുന്നുവെന്നാണ് വിശ്വാസം.

പൂജിച്ച പതിനെട്ടാം പടി കയറാനായി ഇതര സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ വന്‍ ഭക്തജന പ്രവാഹമായിരുന്നു ചൊവ്വാഴ്ച സന്നിധാനത്തേക്ക്. മകരവിളക്ക് കഴിഞ്ഞിട്ടും തിരുവാഭരണമണിഞ്ഞ അയ്യപ്പനെ ദര്‍ശിക്കാനായി സന്നിധാനത്തേക്ക് ഭക്തജനങ്ങളുടെ ഒഴുക്കാണ്.

ഈ തീര്‍ഥാടന കാലത്തെ അവസാന നെയ്യഭിഷേകം 18നാണ്. അന്ന് രാവിലെ 10 മണിക്ക് നെയ്യഭിഷേകം അവസാനിപ്പിച്ച് ദേവസ്വം വക കളഭാഷിഷേകം നടത്തും. തിരുവാഭരണമണിഞ്ഞുള്ള ദര്‍ശനം 18ന് സന്ധ്യാ ദീപാരാധനക്ക് ശേഷമുള്ള പുഷ്പാഭിഷേകം ആരംഭിക്കുന്നത് വരെ തുടരും.

19ന് നെയ്യഭിഷേകം ഉണ്ടാകില്ല. അന്ന് രാത്രി 10 മണി വരെ ദര്‍ശനം നടത്താം. 19ന് രാത്രി ഹരിവരാസനം പാടി നടയടച്ച ശേഷം മാളികപ്പുറത്ത് ഗുരുതി പൂജ നടത്തും. 20ന് രാവിലെ ആറിന് നട തുറന്ന് പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തും. തുടര്‍ന്ന് മേല്‍ശാന്തി അമ്പലം അടച്ച് മഹാരാജാവിന് താക്കോല്‍ കൈമാറും. രാജ പ്രതിനിധി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ചെലവിനായി ഒരു കിഴി പണവും ക്ഷേത്രത്തിന്റെ താക്കോലും മാനേജറെ ഏല്‍പിച്ച് പടിയിറങ്ങും.
പന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തിപന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തിപന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തിപന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തിപന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തിപന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തിപന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തിപന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തിപന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തിപന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തിപന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തിപന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തിപന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തിപന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തിപന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തിപന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തിപന്തളം രാജപ്രതിനിധി അയ്യപ്പനെ കാണാനെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക