Image

കേരള ഹിന്ദുസ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് നവ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 16 January, 2018
കേരള ഹിന്ദുസ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് നവ നേതൃത്വം
മിയാമി : കേരള ഹിന്ദുസ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് (KHSF ) നവ നേതൃത്വം. ജനുവരി 14 ഞായറാഴ്ച നടന്ന ഭക്തിനിര്‍ഭരമായ പ്രത്യേക മകരസംക്രാന്തി പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കും ശേഷം നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ 2018 2020 കാലയളവിലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു .ശ്രീമതി ലീല നായരെ അധ്യക്ഷയായും എബി ആനന്ദ് സെക്രട്ടറിയായും, സദാശിവന്‍ ട്രഷറര്‍യായും യഥാക്രമം സുരേഷ് നായര്‍, രാജ് കുമാര്‍, ബിനീഷ് വിശ്വം എന്നിവരെ ഉപ കാര്യകര്‍ത്താക്കളായും മോഹനന്‍ നാരായണന്‍, സുശീല്‍ നാലകത്തു, ദിപു ദിവാകരന്‍,ശിവകുമാര്‍ , ശ്രീനി വലശ്ശേരി എന്നിവരെ കമ്മിറ്റി മെമ്പര്മാരായും തിരഞ്ഞെടുത്തു. ഇതിനോടൊപ്പം KHSF ന്റെ നാളുകളായുള്ള സ്വപ്നമായ സ്വന്തമായി ഒരു പ്രാര്‍ത്ഥനാ ഹാള്‍ എന്നത് സാക്ഷാത്കരിക്കുവാന്‍ മുന്‍ KHNA , FOMAA അധ്യക്ഷനും khsf ന്റെ മുതിര്‍ന്ന അംഗവും വഴികാട്ടിയുമായ ആനന്ദന്‍ നിരവേലിന്റെ അധ്യക്ഷതയില്‍ ഡോ. വേണുഗോപാല്‍, പത്മനാഭന്‍ നായര്‍, വേണുഗോപാലന്‍ , ദീപുരാജ് ദിവാകരന്‍ എന്നിവരെ ഉള്‍പ്പെടുത്തി ബില്‍ഡിങ് കമ്മിറ്റിയും രൂപികരിച്ചു. കമ്മിറ്റിയുടെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കുമെന്ന് ആനന്ദന്‍ നിരവേല്‍ പൊതുയോഗത്തില്‍ വിശദീകരിച്ചു.

ബില്‍ഡിങ് കമ്മിറ്റിയോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ പുതിയ ഗഒടഎ കമ്മിറ്റിയുടെ കാലാവധി നീട്ടണമെന്നുള്ള അംഗങ്ങളുടെ നിര്‍ദ്ദേശം ഗഒടഎ വാര്‍ഷിക പൊതുയോഗം ഐക്യകണ്‌ഠ്യേന അംഗീകരിച്ചു 2 വര്‍ഷമാക്കി നിജപ്പെടുത്തുകയും ചെയ്തു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു വളരെ പരിചയ സമ്പന്നരായ വ്യക്തികളാണ് ഇപ്പ്രാവശ്യം രണ്ടു കമ്മിറ്റികളിലുമുള്ളത്. ദേശിയപ്രാദേശിയ ഹൈന്ദവ സാംസ്കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിക്കുന്നവരുമായ അംഗങ്ങളുടെ. കമ്മിറ്റിയിലെ സാന്നിധ്യം KHSF ന്റെ മുന്‌പോട്ടുള്ള പ്രവര്‍ത്തനത്തില്‍ പുതിയ ഊര്‍ജ്ജം നല്‍കുന്നുവെന്ന് പുതിയ അധ്യക്ഷ ശ്രീമതി ലീല നായര്‍ അഭിപ്രായപ്പെട്ടു.

"അടുത്തുനില്‍പ്പോരനുജനെനോക്കാനക്ഷികളില്ലാത്തവര്‍ക്ക്
അരൂപിയാമീശ്വരന്‍ അദൃശ്യനായതില്‍ എന്താശ്ചര്യം'

എന്ന മഹാകവി ഉള്ളൂരിന്റെ കവിതഭാഗം ഉദ്ധരിച്ചുകൊണ്ട് അധ്യക്ഷ പ്രസംഗത്തില്‍ KHSF മുന്‍ അധ്യക്ഷന്‍ സന്തോഷ് നായര്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചും അതിനെ മറികടന്ന രീതിയും, അതുപോലെ നേട്ടങ്ങളെ കുറിച്ചും വിവരിച്ചത് പൊതുയോഗം ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. കഴിഞ്ഞ ഒരുവര്‍ഷം KHSF നെ മുമ്പോട്ടുനയിക്കാന്‍ സഹായിച്ച നല്ലവരായ എല്ലാ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചതോടൊപ്പം മുന്‍പോട്ടും എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

ലീല നായര്‍,KHSF ന്റെ “സ്വന്തം പ്രാര്‍ത്ഥന ഹാള്‍” എന്ന സ്വപ്നം സാക്ഷാത്കരിക്കുവാനും, ദൈനംദിന പ്രവര്ത്തനങ്ങളിലും എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിച്ചതിനോടൊപ്പം എല്ലാവരെയും ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെയെന്നു പ്രത്യാശിക്കുകയും പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കേരള ഹിന്ദുസ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് നവ നേതൃത്വംകേരള ഹിന്ദുസ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക