Image

കേട്ട കാര്യങ്ങള്‍ ശരിയല്ല: സല്‍മാനുമായുള്ള ബന്ധത്തെപ്പറ്റി ലൂലിയ

Published on 17 January, 2018
 കേട്ട  കാര്യങ്ങള്‍ ശരിയല്ല: സല്‍മാനുമായുള്ള ബന്ധത്തെപ്പറ്റി  ലൂലിയ

 ഗോസിപ്പു കോളങ്ങളില്‍ നിന്ന്‌ പുറത്തുകടക്കാന്‍ സമയമില്ലാത്ത 
ബോളിവുഡിന്റെ വിവാദനായകന്‍ സല്‍മാന്‍  ഖാന്‌റെ കാമുകിമാരായി ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ്‌ വരെയുള്ളവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ ഏറ്റവും അടുത്ത കാലത്ത്‌ ഉയര്‍ന്ന്‌ കേട്ട പേര്‌ റോമേനിയന്‍ സുന്ദരിയും ഗായികയുമായ ലൂലിയ വാന്റ്വറുടേതാണ്‌. ലൂലിയയും സല്‍മാനും വിവാഹിതരാവാന്‍ പോകുന്നു എന്നു വരെ കേട്ടു.

ഇപ്പോള്‍ ഈ വിഷയത്തില്‍ തന്റെ ഭാഗം വിശദീകരിച്ചു രംഗത്തു വന്നിരിയ്‌ക്കുകയാണ്‌ സാക്ഷാല്‍ ലൂലിയ വാന്റ്വര്‍. ഞാന്‍ ഗോസിപ്പുകളെപ്പറ്റി മുന്‍പ്‌ തന്നെ കേട്ടിരുന്നു. എന്നാല്‍ കേട്ടതില്‍ കൂടുതല്‍ കാര്യങ്ങളും ശരിയല്ല. ഇത്തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്ന ആളുകളുടെ വായ മൂടാന്‍ നമുക്ക്‌ സാധിക്കുമോ. 

എനിയ്‌ക്ക്‌ സല്‍മാനോട്‌ വളരെയധികം ബഹുമാനമുണ്ട്‌. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന്‌ അദ്ദേഹം തന്നെ മുന്‍പ്‌ വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. വെറും സുഹൃത്തുക്കളല്ല. അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ്‌.

എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ പ്രചോദനമാണ്‌ അദ്ദേഹം. ഞാന്‍ പാടിയ പാട്ടുകളുടെ ആസ്വാദകനും അതിനൊപ്പം വിമര്‍ശകനുമാണ്‌ സല്‍മാന്‍. ഹിന്ദിയില്‍ പാടാന്‍ കഴിയില്ലെന്ന്‌ ഉറച്ച്‌ വിശ്വസിച്ചിരുന്നപ്പോള്‍ നിനക്കതിനു സാധിക്കുമെന്ന്‌ പറഞ്ഞ്‌ എന്നോടൊപ്പം നിന്നയാളാണ്‌ . ഇത്തരത്തിലുള്ള പ്രചാരണങ്ങളെക്കുറിച്ചോര്‍ക്കുമ്‌പോള്‍ ദുഖം മാത്രമേയുള്ളു. ലൂലിയ പറഞ്ഞു. തനിയ്‌ക്കിനി ഇന്ത്യയിലേയ്‌ക്ക്‌ തിരിച്ചുവരാന്‍ പ്ലാനില്ലെന്നും ബോളിവുഡില്‍ ഗായികയാവാനോ അഭിനയിക്കാനോ ഉദ്ദേശമില്ലെന്നും ലൂലിയ വ്യക്തമാക്കി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക