Image

യു.പി - മുസഫര്‍നഗറില്‍ ദളിത്‌ യുവാവിനെ കെട്ടിയിട്ട്‌ മര്‍ദ്ദിച്ചു

Published on 17 January, 2018
യു.പി  - മുസഫര്‍നഗറില്‍ ദളിത്‌ യുവാവിനെ കെട്ടിയിട്ട്‌ മര്‍ദ്ദിച്ചു
യു.പി: ദൈവത്തെ അപമാനിച്ചെന്നാരോപിച്ച്‌ യു.പി മുസഫര്‍നഗറില്‍ ദളിത്‌ യുവാവിനെ കെട്ടിയിട്ട്‌ മര്‍ദ്ദിച്ചു. നാലു പേരടങ്ങുന്ന സംഘമാണ്‌ ആക്രമണത്തിന്‌ പിന്നില്‍. നിലത്ത്‌ കിടക്കുന്ന യുവാവിനെ വടികൊണ്ട്‌ അടിക്കുകയും `ജയ്‌ മാതാ ദീ' എന്ന്‌ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. ആക്രമി സംഘം തന്നെയാണ്‌ വീഡിയോയെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തത്‌.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ വയറലാക്കണമെന്ന്‌ ആക്രമികള്‍ പറയുന്നത്‌ പ്രചരിക്കുന്ന വീഡിയോയിലുണ്ട്‌. ഞങ്ങള്‍ നിങ്ങളുടെ അംബേദ്‌ക്കറിനെ വിമര്‍ശിക്കുന്നില്ലല്ലോ പിന്നെ എന്തിനാണ്‌ തങ്ങളെ വിമര്‍ശിക്കുന്നതെന്നും വീഡിയോയില്‍ ആക്രമികള്‍ ചോദിക്കുന്നുണ്ട്‌.

പ്രദേശത്തെ ഗുജ്ജര്‍ മേഖലയില്‍പ്പെട്ടവരാണ്‌ ആക്രമത്തിന്‌ പിന്നിലെന്ന്‌ പൊലീസ്‌ പറഞ്ഞു. സംഭവത്തില്‍ ഐ.പി.സി 307, 295 (എ), എസ്‌.സി ആക്ട്‌, ഐ.ടി ആക്ട്‌ പ്രകാരം കേസെടുത്തിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക