Image

നാമം എക്‌സലന്‍സ് അവാര്‍ഡ് 2018 : അപേക്ഷകള്‍ ക്ഷണിക്കുന്നു.

വിനീത നായര്‍ Published on 17 January, 2018
നാമം എക്‌സലന്‍സ് അവാര്‍ഡ് 2018 : അപേക്ഷകള്‍ ക്ഷണിക്കുന്നു.
ന്യുജേഴ്‌സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ  നാമം (North American Malayalees and Associated Members) 2018ലെ എക്‌സലന്‍സ് അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രഗത്ഭരെയാണ്  നാമം, എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കുന്നത്. ന്യുജേഴ്‌സിയിലെ എഡിസനിലുള്ള  റോയല്‍ ആല്‍ബെര്‍ട്ട്‌സ് പാലസില്‍ 2018 ഏപ്രില്‍  7നു നടത്തുന്ന  അതീവ ഹൃദ്യമായ ചടങ്ങില്‍ വെച്ചാണ് അവാര്‍ഡ് ദാനം.  തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളില്‍ നിന്നും അവാര്‍ഡിനായുളള അപേക്ഷകള്‍ സ്വീകരിക്കുമെന്ന്  നാമം സ്ഥാപകനും നിലവിലെ സെക്രട്ടറി ജനറലുമായ മാധവന്‍ ബി നായര്‍, പ്രസിഡന്റ് മാലിനി നായര്‍ എന്നിവര്‍  അറിയിച്ചു. 

അവാര്‍ഡിന്  അപേക്ഷിക്കാന്‍ താത്പര്യമുള്ളവരും, അവാര്‍ഡിനായി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നവരും,  http://namam.org/  എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിച്ച്  അപേക്ഷ ഫോം  പൂരിപ്പിക്കേണ്ടതാണ്.  ഫെബ്രുവരി 15  ആണ് അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി. അവാര്‍ഡ് ജേതാക്കളെ നിര്‍ണ്ണയിക്കുന്നത് പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെട്ട  ജൂറിയാണ്.

നാമം എക്‌സലന്‍സ് അവാര്‍ഡ് 2018 : അപേക്ഷകള്‍ ക്ഷണിക്കുന്നു.
Join WhatsApp News
Jerseyvala 2018-01-17 01:20:16
These are all some kind of personal property association. Always one super chairman or president or founder will be on the top and he make decision about any thing. According to that super official they change name or constitution of the association. Just please the other people they pick and choose some some excellent awards for certain people. In turn they come and support the super power of "Namam" in all plat forms. There are no principles for any thing. Just speak, pretent, act as if big leader social being, social worker and promote every where. What a pity? They also mist go and occupy world MLA in Trivandrum.  For the media, press people also jump according to the tunes of these people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക