Image

ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്യുന്നവരെ നിലയ്‌ക്കു നിര്‍ത്തണമെന്ന്‌ ഹൈക്കോടതി

Published on 17 January, 2018
ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്യുന്നവരെ നിലയ്‌ക്കു നിര്‍ത്തണമെന്ന്‌ ഹൈക്കോടതി

കൊച്ചി: ജനജീവിതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താലുകള്‍ ബന്ദായി മാറുന്നത്‌ കേരളത്തിന്റെ പ്രതിച്ഛായ കെടുത്തുന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

പണ്ടുതന്നെ നിരോധിച്ചിട്ടുള്ള ബന്ദിന്റെ മറുരൂപമാണ്‌ ഹര്‍ത്താലുകളെന്നും ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്യുന്നവരെ നിലയ്‌ക്കു നിര്‍ത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

പൗരന്റെ ജീവന്‍ രക്ഷിക്കുകയെന്നതു സര്‍ക്കാരിന്റെ പ്രാഥമികവും പരമപ്രധാനവുമായ കടമയാണെന്നും സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയ്‌ക്കും ഹര്‍ത്താലുകള്‍ ദോഷം ചെയ്യുന്നുണ്ടെന്ന്‌ കോടതി ചൂണ്ടിക്കാട്ടി.

2005ലെ എല്‍.ഡി.എഫ്‌ ഹര്‍ത്താലിനിടെ ഉണ്ടായ അക്രമത്തില്‍ കാഴ്‌ച നഷ്ടപ്പെട്ട ചന്ദ്രബോസിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക