Image

നടിയെയും സുനിയെയും പേടിയാണെന്ന്‌ പ്രതി മാര്‍ട്ടിന്‍

Published on 17 January, 2018
നടിയെയും സുനിയെയും പേടിയാണെന്ന്‌ പ്രതി മാര്‍ട്ടിന്‍


നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. നടിയെയും സുനിയെയും തനിക്ക്‌ പേടിയാണെന്നും സുനി മുന്നില്‍ നില്‍ക്കുമ്പോള്‍ തനിക്ക്‌ കാര്യങ്ങള്‍ വെളിപ്പെടുത്താനുള്ള ധൈര്യമില്ലെന്നുമാണ്‌ മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞത്‌. 

റിമാന്‍ഡ്‌ കാലാവധി അവസാനിച്ചതിനാല്‍ പള്‍സര്‍ സുനിയെയും മാര്‍ട്ടിനെയും അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പഴാണ്‌ പ്രതി മാര്‍ട്ടിന്‍ തനിക്കു കുറച്ചു കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന്‌ പറഞ്ഞത്‌. തുടര്‍ന്ന്‌ സുനിയെയും മറ്റു പ്രതികളെയും പുറത്തേക്കു കൊണ്ടു പോകാന്‍ നിര്‍ദേശിച്ച കോടതി അടച്ചിട്ട മുറിയില്‍ മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ കേള്‍ക്കുകയായിരുന്നു.

അതേസമയം കേസിലെ സുപ്രധാന രേഖകള്‍ ആവശ്യപ്പെട്ട്‌ നടന്‍ ദിലീപ്‌ അങ്കമാലി കോടതി#ില്‍ഹര്‍ജി സമര്‍പ്പിച്ചു. നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ്‌, പ്രതികളും കേസിലെ ദൃക്‌സാക്ഷികളുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെ പകര്‍പ്പ്‌ എന്നിവയാണ്‌ ദിലീപ്‌ ആവശ്യപ്പെടിരിക്കുന്നത്‌.

നേരത്തേ ദിലീപിന്റെ അഭിഭാഷകന്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ്‌ കോടതിയില്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ ആധികാരികതയും ദിലീപ്‌ ഹര്‍ജിയില്‍ ചോദ്യം ചെയ്‌തിട്ടുണ്ട്‌. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത്‌ ഈ മാസം പതിനേഴിലേക്കു മാറ്റി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക