Image

ആധാര്‍ സുരക്ഷിതമാണോയെന്ന്‌ കേന്ദ്രത്തോട്‌ സുപ്രീം കോടതി

Published on 17 January, 2018
ആധാര്‍ സുരക്ഷിതമാണോയെന്ന്‌ കേന്ദ്രത്തോട്‌ സുപ്രീം കോടതി
ആധാറിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതി. കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ആദ്യദിവസത്തെ വാദം പൂര്‍ത്തിയായ വേളയിലായിരുന്നു തിരിച്ചറിയലിനു വേണ്ടി മാത്രമാണോ ആധാര്‍ ഉപയോഗപ്പെടുത്തുകയെന്ന്‌ കോടതി ആരാഞ്ഞത്‌. ആധാര്‍ സുരക്ഷിതമാണോ, ആധാര്‍ ബില്‍ സ്റ്റാന്റിങ്‌ കമ്മിറ്റിക്ക്‌ വിട്ടിരുന്നോ  മറ്റെന്തെങ്കിലും ആവശ്യത്തിന്‌ ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുമോ എന്നും സുപ്രീം കോടതി ചോദിച്ചു. ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ്‌ വാദം കേള്‍ക്കുന്നത്‌.

എ.എം ഖാന്‍വില്‍ക്കര്‍, ആദര്‍ശ്‌കുമാര്‍ സിക്രി, ഡി.വൈ ചന്ദ്രചൂഡ്‌, അശോക്‌ ഭൂഷണ്‍ എന്നിവരാണ്‌ ബെഞ്ചിലെ മറ്റു ജഡ്‌ജിമാര്‍. നിരവധി പരാതിക്കാര്‍ ആധാറിന്റെ സാധുതയെയും സ്വകാര്യത എന്ന മൗലികാവകാശത്തെ ആധാര്‍ ലംഘിക്കുന്നുവെന്നും കാണിച്ച്‌ രംഗത്ത്‌ വന്നിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക