Image

പുത്തന്‍ ഹൃദയവുമായി മൂന്ന് വയസ്സുകാരി പുത്തന്‍ ജീവിതത്തിലേക്ക്

പി പി ചെറിയാന്‍ Published on 18 January, 2018
പുത്തന്‍ ഹൃദയവുമായി മൂന്ന് വയസ്സുകാരി പുത്തന്‍ ജീവിതത്തിലേക്ക്
എല്‍ക്കഗ്രോവ് (കലിഫോര്‍ണിയ): മറിയക്ക് മൂന്ന് വയസ് പ്രായം. ജനിച്ചു ഒമ്പതുമാസമാകുമ്പോഴേക്കും ഹൃദയത്തിന് മാരക രോഗമാണെന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പരിശോധനയില്‍ റസ്ട്രക്റ്റീവ് കാര്‍ഡിയോ പതി എന്ന രോഗമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ ഭാവി പ്രതീക്ഷകള്‍ അസ്തമിച്ചു. രോഗത്തിന് ഒറ്റൊരു ചികിത്സ മാത്രമേ ഉള്ളൂ പുത്തന്‍ ഹൃദയം വച്ചു പിടിപ്പിക്കുക. 

മൂന്നുവര്‍ഷമായി നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ചത് കഴിഞ്ഞ ദിവസം ലൂസില്ല പാക്കാര്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നിന്നും ഡോക്ടര്‍രുടെ ഫോണ്‍ കോള്‍ ലഭിച്ചതോടെയാണ്. ഒരു നിമിഷം പോലും വൈകിക്കാതെ മറിയയേയും കൂട്ടി മാതാപിതാക്കളായ ലിസയും മാര്‍ട്ടിനും ആശുപത്രിയിലേക്ക് കുതിച്ചു. 

ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സ്വന്തം പോക്കറ്റില്‍ നിന്നും 500,000 ഡോളര്‍ ചിലവഴിക്കാനുള്ള സാമ്പാദ്യമൊന്നും മാതാപിതാക്കള്‍ക്കില്ലായിരുന്നു. എന്നാല്‍ ഇവരുടെ ആവശ്യം അറിഞ്ഞു സുഹത്തുക്കളും കുടുംബാംഗങ്ങളും നിര്‍ലോഭമായ സഹായ സഹകരണം നല്‍കി.

ജനുവരി 15 തിങ്കളാഴ്ച മറിയായുടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ചില ദിവസങ്ങള്‍ കൂടി മയക്കി  കിടത്തേണ്ടിവരുമെന്നും അതിനശേഷം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

മാതാപിതാക്കളോടൊപ്പം മറിയയെ സ്‌നേഹിക്കുന്നവരും കുട്ടിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക