Image

ഡല്‍ഹി ലത്തീന്‍ അതിരൂപതയും ഫരിദാബാദ് സീറോ-മലബാര്‍ രൂപതയും

ചാക്കോ കളരിക്കല്‍ Published on 18 January, 2018
ഡല്‍ഹി ലത്തീന്‍ അതിരൂപതയും ഫരിദാബാദ് സീറോ-മലബാര്‍ രൂപതയും
ഡല്‍ഹിയില്‍ സീറോ-മലബാര്‍ രൂപത ഫരിദാബാദ് ആസ്ഥാനമാക്കി മാര്‍ച്ച് 06, 2012-ല്‍ സ്ഥാപിതമായി. അതിനുശേഷം 2014-ല്‍ ഡല്‍ഹി രൂപതാധ്യക്ഷനും ഫരിദാബാദ് രൂപതാധ്യക്ഷനും ചേര്‍ന്ന് ജോയിന്റ് പാസ്റ്ററല്‍ കത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ആ രേഖയില്‍ ഡല്‍ഹിയിലെ ലത്തീന്‍ പള്ളികളില്‍ തലമുറകളായി അംഗത്വമെടുത്ത് വേണ്ട അജപാലനം സ്വീകരിച്ചുകൊണ്ടിരിക്കുന്ന സീറോ-മലബാര്‍ കുടുംബ പശ്ചാത്തലമുള്ള എല്ലാ അല്മായരും ഓട്ടോമാറ്റിക്കായി ഫരിദാബാദ് സീറോ-മലബാര്‍ രൂപതയിലെ ഇടവകകളിലെ അംഗങ്ങളാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

 ഡല്‍ഹി ലത്തീന്‍ രൂപതയിലെ സേവനത്തില്‍ തൃപ്തരും സീറോ-മലബാര്‍ റീത്തുമായി പ്രായോഗികമായി യാതൊരു ബന്ധവും ഇല്ലാത്ത അനവധി കുടുംബങ്ങള്‍ മെത്രാന്മാരുടെ ഏകപക്ഷീയമായ ആ തീരുമാനത്തെയും അവര്‍ പുറപ്പെടുവിച്ച സംയുക്ത രേഖയെയും നഖശിഖാന്തം ഏതുര്‍ക്കുകയുണ്ടായി. 'ലെയ്റ്റി4യൂണിറ്റി' എന്ന പേരില്‍ ഒരു സംഘടന സ്ഥാപിച്ച് ആ സംഘടനയുടേതായി മാര്‍പാപ്പയ്ക്ക് ഒരു നിവേദനം 2014 മെയ് മാസത്തില്‍ നല്കുകയുണ്ടായി.

 ലത്തീന്‍ ഇടവകകളില്‍ തുടരാന്‍ അനുവദിക്കണമെന്നും മാമോദീസ, സ്ഥൈര്യലേപനം, വിവാഹം തുടങ്ങിയ കൂദാശകള്‍ രണ്ട് റീത്തുകളും സഹകരിച്ച് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാതെ നിര്‍വ്വഹിച്ചുതരണമെന്നുമാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടത്. ആ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ 2016 ജനുവരി 28-ന് പൗരസ്ത്യ തിരുസംഘത്തലവന്‍ കര്‍ദിനാള്‍ സാന്‍ഡ്രി ഒരു 'പ്രബോധനം' രണ്ടു മെത്രാന്മാര്‍ക്കും നല്‍കുകയുണ്ടായി. ആ മറുപടിയും അത് എപ്രകാരമാണ് മനസ്സിലാക്കി പ്രാബല്യത്തില്‍ വരുത്തേണ്ടത് എന്നതു സംബന്ധിച്ച രണ്ട് രേഖകളാണ് താഴെ കൊടുത്തിരിക്കുന്നത്. ആ 'പ്രബോധനം' ഡല്‍ഹിയ്ക്കു മാത്രമല്ല സാര്‍വത്രിക സഭയ്ക്കും ബാധകമാണെന്ന് എല്ലാ സീറോ-മലബാറുകാരും മനസ്സിലാക്കിയിരിക്കേണ്ടതാണ്.

ഡല്‍ഹി അതിരൂപതാതിര്‍ത്തിയില്‍ വസിക്കുന്ന സീറോ-മലബാര്‍ വിശ്വാസികളില്‍ ചിലര്‍ ലത്തീന്‍ പള്ളികളില്‍ കൂദാശകള്‍ സ്വീകരിക്കുന്നതിനു അനുവാദം ചോദിച്ചുകൊണ്ട് പൗരസ്ത്യ തിരുസംഘത്തിന് നല്‍കിയ അപേക്ഷക്കുള്ള മറുപടിയിലെ നിബന്ധനകള്‍
പരിഭാഷകന്‍: ജോസഫ് കളരിക്കല്‍, ഫ്ളോറിഡ


ഡല്‍ഹി അതിരൂപതാതിര്‍ത്തിക്കുള്ളില്‍ വസിക്കുന്ന സീറോ-മലബാര്‍ വിശ്വാസികള്‍ക്ക് അതിരൂപത കുറെ കൊല്ലങ്ങളായിട്ട് അജപാലന ശുശ്രൂഷകള്‍ ഉദാരമായി നല്‍കിയിരുന്നു. എന്നാല്‍ സീറോ-മലബാര്‍ വിശ്വാസികള്‍ക്കായി ഫരിദാബാദ് രൂപതാസ്ഥാപനത്തോടെ, ലത്തീന്‍ സഭാന്തരീക്ഷത്തില്‍ ഏറെക്കാലം ജീവിച്ച കുറെ പൗരസ്ത്യസഭാ വിശ്വാസികള്‍ക്ക് വിദ്വേഷം അനുഭവപ്പെട്ടതില്‍ അതിശയപ്പെടാനില്ല. എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട എല്ലാവരും പരസ്പര ധാരണയോടും ബഹുമാന പൂര്‍വ്വവും പെരുമാറിയാല്‍, ഇന്നത്തെ നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുതന്നെ, ഈ സാഹചര്യത്തെ സന്തോഷത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കും.

ആദ്യമേതന്നെ ചില നിയമ വാദമുഖങ്ങള്‍ റഫറന്‍സ് പോയന്റുകളായി ഓര്‍മ്മിക്കുന്നത് ഉപകാരപ്രദമായിരിക്കും. ഒരു വ്യക്തിയുടെ റീത്ത് സ്വയം തീരുമാനിക്കാനുള്ള പൊതു അവകാശം നിലനില്‍ക്കുന്നില്ല; മറിച്ച്, അയാളുടെ സ്വന്തം റീത്തിനെ സാധിക്കുന്ന വിധത്തില്‍ അനുധാവനം ചെയ്യാനുള്ള കടമയുമുണ്ട് (cfr. CCEO can. 40 ?3 and can. 35). എന്നിരുന്നാലും, മറ്റൊരു സ്വയംഭരണാധികാര സഭയിലേയ്ക്ക് മാറാന്‍ ആവശ്യപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാം. ആ സാഹചര്യത്തില്‍ ബന്ധപ്പെട്ട മെത്രാന്മാര്‍, മാറ്റം ആരെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍, അത് സുഗമമാക്കാന്‍ തയ്യാറാണ്. അപ്പോസ്തലിക സിംഹാസനത്തിന്റെ സമ്മതം ഒരുപക്ഷെ കരുതാം (cfr CCEO can. 32 ?2). CCEO can. 37 - അത്തരത്തിലുള്ള മാറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

മുകളില്‍ പരാമര്‍ശിച്ചത് ഓര്‍മിക്കുമ്പോള്‍ അതിന്റെ വെളിച്ചത്തില്‍ ചില സീറോ-മലബാര്‍ വിശ്വാസികള്‍ക്ക് അവരുടെതന്നെ സ്വയംഭരണാധികാര സഭയില്‍ പങ്കെടുക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍, ലത്തീന്‍ സഭയെ ഉപേക്ഷിക്കാന്‍ ആഗ്രഹമില്ലെങ്കില്‍, അവര്‍ക്ക് സ്വയംഭരണാധികാരമുള്ള ഏതു സഭയിലെയും ആരാധനക്രമങ്ങളില്‍ പങ്കെടുക്കാന്‍ അവകാശമുണ്ട് (cfr. CCEO can. 403 ?1, CIC can. 923). ഒരു സ്വയംഭരണാധികാരമുള്ള സഭയില്‍നിന്നും കൂദാശകള്‍ സ്വീകരിക്കുന്ന പതിവുകൊണ്ട് ആ സഭയിലെ അംഗമാകുമെന്ന് സൂചിപ്പിക്കുന്നില്ലായെന്ന് ലത്തീന്‍ സഭയുടെ കാനോന്‍ നിയമത്തില്‍ ഊന്നിപ്പറയുന്നുണ്ട് (CIC can. 112 ?2).

തത്ഫലമായി, ഒരു സീറോ-മലബാര്‍ വിശ്വാസി നിയമത്തിന്റെ ബലത്താല്‍ത്തന്നെ അയാളുടെ വീട് സ്ഥിതിചെയ്യുന്ന സീറോ-മലബാര്‍ ഇടവകയിലെ അംഗമായിരുന്നാലും (CCEO can. 112 ?2), ലത്തീന്‍ ഇടവകയിലെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും പൂര്‍ണ്ണമായി ഉള്‍പ്പെടാം. അത്തരത്തിലുള്ള വിശ്വാസികളെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട അവസ്ഥ മനസ്സിലാക്കി ഇടവക വികാരിമാര്‍ ആ വിശ്വാസികളുടെ വിശ്വാസ ജീവിതത്തെ ശാന്തവും സുന്ദരവുമാക്കാനുള്ള പ്രവര്‍ത്തനം സുഗമമാക്കേണ്ടാതാണ്.

പ്രായോഗികമായി, ഒരു വിശ്വാസിയുടെ നിയമപ്രകാരമുള്ള വൈദികന് പകരക്കാരനായി ലത്തീന്‍ വൈദികന്‍, നിലവിലുള്ള നിയമമനുസരിച്ച്, ജ്ഞാനസ്‌നാനം, സ്ഥൈര്യലേപനം, വിവാഹം എന്നീ കൂദാശകള്‍ നിര്‍വഹിച്ചുകൊടുക്കേണ്ടതാണ്. ജ്ഞാനസ്‌നാനത്തിന് ലത്തീന്‍ വൈദികന്‍ പൗരസ്ത്യ സഭയിലെ വൈദികനോട് (cfr. CCEO can. 677 ?1, 678 and 683) അഭ്യര്‍ത്ഥിക്കേണ്ടതാണ്. ലത്തീന്‍ ഇടവകയിലെ ജ്ഞാനസ്‌നാനത്തിന്റെ രജിസ്റ്ററില്‍, സീറോ-മലബാര്‍ സഭയിലെ അംഗമാണെന്ന് വ്യക്തമാക്കി ചേര്‍ക്കേണ്ടതാണ്. കൂടാതെ, ലത്തീന്‍ വികാരി പൗരസ്ത്യ സഭയിലെ വികാരിക്ക് അറിയിപ്പിനായി മാമ്മോദീസാസര്‍ട്ടിഫിക്കറ്റ് അയയ്ക്കണം.

 സ്ഥൈര്യലേപനത്തിന്റെ കാര്യത്തിലും അതേ പ്രക്രിയ ആയിരിക്കണം. വിവാഹ കാര്യത്തിലാണെങ്കില്‍, പാര്‍ട്ടിയിലെ ഒരു കക്ഷി ലത്തീന്‍ സഭാംഗമാണെങ്കില്‍ ലത്തീന്‍ വികാരിയായിരിക്കും അര്‍ഹതപ്പെട്ടയാള്‍. പകരം, വിവാഹം രണ്ട് പൗരസ്ത്യ സഭാംഗങ്ങള്‍ തമ്മിലാണെങ്കില്‍, ലത്തീന്‍ വികാരി പൗരസ്ത്യ സഭയിലെ വികാരിയോട് അനുമതിപത്രം ആവശ്യപ്പെടണം. ഒരു പാര്‍ട്ടി അകത്തോലിക്കാ ക്രിസ്തീയ വിഭാഗത്തില്‍ പെട്ടതോ അഥവാ അന്യമതത്തില്‍ പെട്ടതോ ആയിരുന്നാല്‍ പൗരസ്ത്യ സഭയിലെ ഹയരാര്‍ക്കിക്കാണ് അര്‍ഹതയുള്ളത്. ഈ സാഹചര്യങ്ങളിലെല്ലാം, ലത്തീന്‍ സഭയിലെ വികാരി പൗരസ്ത്യ സഭയിലെ വികാരിക്ക് ഒരു അറിയിപ്പ് അയയ്ക്കേണ്ടതാണ്. ഇത്തരത്തിലുള്ള സഭയുടെ അകത്തുള്ള സഹകരണം, വിശ്വാസികളുടെ ആധ്യാത്മിക നന്മ അന്തിമ ലക്ഷ്യമായി കണ്ട്, ബഹുമാനത്തോടും, പ്രായോഗികതയോടും, കൃത്യതയോടെയും സംഭവിക്കണം.

ഡല്‍ഹിയിലെ ഒരു ലത്തീന്‍ ഇടവകയിലെ സീറോ-മലബാര്‍ വിശ്വാസി മേല്പറഞ്ഞ കൂദാശകള്‍ കേരളത്തില്‍ നടത്താന്‍ ആവശ്യപ്പെടുമ്പോള്‍ വൈദികര്‍ സഹകരണ മനോഭാവത്തോടെ ചെയ്തുകൊടുക്കണമെന്ന് സീറോ-മലബാര്‍ സഭയിലെ മെത്രാന്‍ സിനഡിലെ അംഗങ്ങള്‍ അവരുടെ വൈദികരോട് ആവശ്യപ്പെടണം. രജിസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള ആധാരരേഖ (ഉദാ: ഫ്രീ സ്റ്റേറ്റ് സര്‍ട്ടിഫിക്കറ്റ്), മാമ്മോദീസ സ്വീകരിച്ച സ്ഥലത്തെ സീറോ-മലബാര്‍ വികാരിയുടെയോ ലത്തീന്‍ വികാരിയുടെയോ, സ്വീകാര്യമായിരിക്കും. മറ്റേതെങ്കിലും സാക്ഷ്യപ്പെടുത്തലുകള്‍ ആവശ്യമെങ്കില്‍ (ഉദാ: ഒരാള്‍ നിലവില്‍ സഭാജീവിതം നയിക്കുന്നുണ്ടോ) അത്, വ്യക്തി സാധാരണ പോകുന്ന ലത്തീന്‍ ഇടവകയിലെ വികാരി നല്‌കേണ്ടതാണ്.
ചുരുക്കത്തില്‍, സീറോ-മലബാര്‍ സംജ്ഞയുള്ള വിശ്വാസികള്‍ ഫരീദാബാദ് രൂപതാതിര്‍ത്തിക്കുള്ളില്‍ വസിക്കുമ്പോള്‍, ലത്തീന്‍ ഇടവകയില്‍ ഇടയ്ക്കിടെ പോയാലും, രൂപതാമെത്രാന്റെ അധീനതയിലായിരിക്കും. 

എന്നിരുന്നാലും, അവരുടെ സാഹചര്യം മനസ്സിലാക്കാവുന്നതാണെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം അവരുടെ പ്രചോദനത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. ലത്തീന്‍ ഇടവകയിലെ പൂര്‍ണ്ണ ഇടപെടലുകളില്‍നിന്ന് ഒഴിവാക്കപ്പെട്ടവരായിട്ടോ സീറോ-മലബാര്‍ ഇടവകയില്‍ താഴ്ത്തപ്പെട്ടവരായിട്ടോ ഇപ്പറഞ്ഞ അംഗങ്ങള്‍ക്ക് തൊന്നാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. കത്തോലിക്കാ സഭയുടെ മാനദണ്ഡങ്ങള്‍ വിശ്വാസികളുടെ പക്ഷത്തുനിന്നും സന്തോഷപൂര്‍വ്വം സ്വീകരിക്കാനും കൂടാതെ സഭാ ശുശ്രൂഷകര്‍ സ്വയംഭരണാധികാരമുള്ള ഇന്ത്യയിലെ വിവിധ സഭകളിലെ വിശ്വാസികളുടെ ഉചിതമായ സഹപ്രവര്‍ത്തനത്തെ വളര്‍ത്തുവാനും അഭ്യര്‍ത്ഥിക്കുന്നു.

വിശ്വാസികളുടെ ആവശ്യങ്ങളെ മനസ്സിലാക്കികൊണ്ടും നിലവിലുള്ള കാനോനിക മാനദണ്ഡങ്ങളെ പാലിച്ചുകൊണ്ടും ലത്തീന്‍ സഭയിലെയും സീറോ-മലബാര്‍ സഭയിലെയും വികാരിമാരുടെ വൈദിക തീക്ഷ്ണതയിലുള്ള ആത്മവിശ്വാസത്തിലും ഈ തിരുസംഘം പൊതു സ്വഭാവമുള്ള ഒരു പ്രത്യേക 'ഇന്‍ഡല്‍ട്ട്' (indult) നല്‍കാനുള്ള ആവശ്യമോ അവസരമോ ആയി ഈ സാഹചര്യത്തെ പരിഗണിക്കുന്നില്ല.

വത്തിക്കാന്‍ സിറ്റി, 28 ജനുവരി 2016
ഒപ്പ്
ലയണാര്‍ഡോ കാര്‍ദ്ദിനാള്‍ സാന്‍ഡ്രി
പ്രീഫെക്ട്
ഒപ്പ്
സിറില്‍ വസില്‍, എസ്. ജെ.
മെത്രാപ്പോലീത്ത സെക്രട്ടറി

സീറോ- മലബാര്‍ വാദവിഷയത്തിന് റോമില്‍നിന്നുലഭിച്ച ''പ്രബോധന'' ത്തെ (Instruction) മനസ്സിലാക്കേണ്ടത്
പരിഭാഷകന്‍: ചാക്കോ കളരിക്കല്‍


മെയ് 24, 2014-ല്‍ പരിശുദ്ധ പിതാവിന് 'ക്രിസ്തു വിഭജിക്കപ്പെട്ടതോ' എന്ന ശീര്‍ഷകത്തില്‍ നമ്മള്‍ സമര്‍പ്പിച്ച പരാതിയ്ക്ക് വ്യക്തവും, നിശ്ചിതവും, സമഗ്രവുമായ ഒരു മറുപടി റോമില്‍ നിന്നുണ്ടായി എന്നുള്ള വിവരം ഇപ്പോള്‍ ആഗോളവ്യാപകമായി അറിയപ്പെട്ടിട്ടുണ്ട്. പൗരസ്ത്യ തിരുസംഘത്തലവന്‍ ലിയനാര്‍ഡോ കര്‍ദിനാള്‍ സാന്‍ഡ്രി ജനുവരി 28, 2016-ല്‍ ഒപ്പിട്ട ആ മറുപടി, ഔപചാരിക രൂപത്തിലുള്ള 'പ്രബോധനം' വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.

അത് 1993-ല്‍ കല്ല്യാണ്‍ (ബോംബെ) രൂപതയ്ക്ക് നല്‍കിയ 'ഇന്‍ഡള്‍റ്റ് (Indult) അഥവാ സഭാനിയമങ്ങളില്‍ നിന്നുള്ള ഒഴിവാക്കല്‍ അല്ല എന്നുള്ളകാര്യം ശ്രദ്ധിക്കേണ്ടതാണ്, പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത് നിലവിലുള്ള സഭാനിയമ പരിധിയില്‍ പെടുന്നതാണെന്ന് ആ 'പ്രബോധനം' വ്യക്തമായി പ്രസ്താവിക്കുന്നു. ആ വ്യക്തമായ പ്രസ്താവനയും - കൂടാതെ ഹര്‍ജി നല്‍കാനിടയായ സാഹചര്യവും - സാര്‍വ്വലൗകികമായി ഉപയോഗമുള്ളതുമാണ്. വ്യക്തത, ശക്തി, 'പ്രബോധന' ത്തിന്റെ ദൃഢമായ സ്വഭാവമെല്ലാം വെച്ചുനോക്കുമ്പോള്‍ അതില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന തത്ത്വം സാര്‍വത്രികമാണെന്ന് വ്യക്തമാണ്.

അങ്ങനെ ഇവിടെയും (ഡല്‍ഹിയിലും) സാര്‍വ്വത്രിക സഭയിലും, ഡല്‍ഹിയില്‍ സംഭവിച്ചതുപോലുള്ള സാഹചര്യങ്ങളില്‍, റീത്തിനെ തെരഞ്ഞെടുക്കുന്ന പ്രശ്‌നത്തിന് എന്നന്നേയ്ക്കുമായി തീര്‍പ്പുണ്ടായി.

സീറോ-മലബാര്‍ കുടുംബപശ്ചാത്തലമുള്ള വിശ്വാസികളെ എപ്രകാരം ബഹുമാനിക്കണമെന്നും സഹായിക്കണമെന്നും നിര്‍ബന്ധങ്ങളൊന്നുമില്ലാതെ എല്ലാ കൂദാശകളും ലത്തീന്‍ സഭയില്‍നിന്നോ സീറോ-മലബാര്‍ സഭയില്‍നിന്നോ ലഭിക്കുമെന്നും ആ 'പ്രബോധനം' വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍, ലത്തീന്‍/സീറോ-മലബാര്‍ അജപാലകര്‍ 'സന്തോഷകരമായ സഹകരണത്തിലൂടെ' അത് സംഭവിക്കുന്നത് ഉറപ്പാക്കണമെന്നും ആ രേഖ പ്രത്യേകം ഊന്നിപ്പറയുന്നുണ്ട്.

ആ 'പ്രബോധനം' ഇന്ത്യയില്‍ കിട്ടി മൂന്നുമാസം കഴിഞ്ഞപ്പോള്‍ നമ്മുടെ ഒരു പ്രതിനിധി കര്‍ദിനാള്‍ സാന്‍ഡ്രിയെ ഔപചാരികമായി കാണുകയുണ്ടായി. തിരുസംഘത്തലവന്‍ രണ്ടു കാര്യങ്ങള്‍ വ്യക്തമാക്കി: 1) 'സാധ്യമാകുന്നിടത്തോളം' ('പ്രബോധന' ത്തില്‍ കാണുന്ന പദപ്രയോഗവും അദ്ദേഹം ആവര്‍ത്തിച്ചതുമായ) സീറോ-മലബാര്‍ കുടുംബ പശ്ചാത്തലമുള്ളവര്‍ കഴിവതും സീറോ-മലബാര്‍ സഭയെ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കണം. 2) സഭ എന്നും വൈവിധ്യത്തെ സ്നേഹിക്കുന്നു; എങ്കിലും ആ വൈവിധ്യം സഭയില്‍ വിഭജന കാരണമാകാന്‍ ഉദ്ദേശിച്ചിട്ടില്ല.

2016-റിലെ പന്തക്കുസ്ത ഞായറാഴ്ച പരാതിക്കാര്‍ ഒരു പൊതുയോഗം വിളിച്ചുകൂട്ടുകയുണ്ടായി. അതില്‍ എല്ലാ കാര്യങ്ങളും വിശദമായി വിവരിക്കുകയുണ്ടായി. ആ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടി - ഈ പ്രശനത്തിന് പ്രസക്തിയുള്ള ലോകത്തില്‍ എവിടെയുള്ളവരായാലും - ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ പരിശോധനയ്ക്കായി ഒരിക്കല്‍ക്കൂടി യഥാര്‍ത്ഥ 'പ്രബോധനം' അവതരിപ്പിക്കുന്നു. എന്നാല്‍ ഇപ്രാവശ്യം ഖണ്ഡികകള്‍ തിരിച്ച് അത് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതിനെ സംബന്ധിക്കുന്ന വിശദീകരണങ്ങളും അഭിപ്രായങ്ങളും അടങ്ങിയിട്ടുണ്ട്.

'പ്രബോധന' ത്തിന്റെ ആത്മാവറിഞ്ഞ് നിങ്ങള്‍ പഠിച്ചതിന്‍പ്രകാരമുള്ള അഭിപ്രായങ്ങളെ ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരം തരാന്‍ പരിശ്രമിക്കുന്നതും ആവശ്യമുള്ളിടത്ത് വ്യക്തത നല്‍കുന്നതുമാണ്. തിരുസംഘാധ്യക്ഷനെ കാണുകയും 'പ്രബോധന' ത്തെ വിശദമായി പഠിക്കുകയും ചെയ്ത ഞങ്ങള്‍ക്ക് അതിന്റെ അര്‍ത്ഥവും ഉദ്ദേശവും വ്യക്തമാണ്; ആവശ്യമെങ്കില്‍ 'പ്രബോധന' ത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വ്യാഖ്യാനമുണ്ടായാല്‍ കൂടുതല്‍ വിശദീകരണത്തിനായി തിരുസംഘത്തെ സമീപിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരുമാണ്.

ലെയ്റ്റി 4 യൂണിറ്റി ഏകോപനസമിതി
ന്യൂ ഡല്‍ഹി
Join WhatsApp News
George Neduvelil, Florida 2018-01-27 19:55:46

 

പ്രിയപ്പെട്ട സ്വതന്ത്ര ചിന്തകൻ,

സ്വതന്ത്ര ചിന്തകനാണെന്ന് അവകാശപ്പെടുന്ന താങ്കൾ സ്വന്തം പേര് വെളിപ്പെടുത്താൻ മടി കാണിക്കുന്നു. മലയാളികൾ അത്തരക്കാരെ ഭീരുക്കൾ എന്ന് വിശേഷിപ്പിക്കുന്നു. ഒരു കാര്യത്തെപ്പറ്റി പരിപൂർണമായി പഠിച്ചശേഷം മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ഉദാഹരിച്ചാൽ ഉപകാരമായി. പിന്നെ, സഭ വെറും പൊള്ളയായ ഒരു ചെണ്ട ആണെന്ന് അറിയുന്നവരും, കൊട്ടുന്നവരും, അത് കൊട്ടിഘോഷിക്കുന്നവരും,സഭയോട് അടുത്തു നില്കുന്നവരെന്നെന്ന് അറിയുക. താങ്കളെ വായിച്ചതിൽ നിന്നും അനുമാനിക്കുന്നത്കേരളത്തിലെ കത്തോലിക്കാപള്ളിപോലെ താങ്കൾ ഇന്നും അന്ധകാരയുഗത്തിൽ അലയുന്നു എന്നാണ്. ജീസസ് ഭാരതത്തിൽ വന്നു, ഒരുപാടു പഠിച്ചു, എന്ന സാമുവേൽ  കൂടലിന്റെ പ്രസ്താവം മുഖവിലക്കെടുക്കേണ്ട. 12 വയസ്സു മുതൽ 30 വയസ്സു വരെ എവിടെയായിരുന്നു എന്ത് എടുത്തു എന്നതിനെപ്പറ്റി സ്വതന്ത്ര ചിന്ത നടത്തി അറിയിക്കുക. തോമസ് അപ്പസ്തോലൻ ഭാരതത്തിൽ വന്നതിനെപ്പറ്റിയും വാദപ്രതിവാദങ്ങൾ നടക്കുന്നു. അക്കാര്യത്തിലും താങ്കൾ പ്രകാശം വീശുമെന്ന് വിശ്വസിക്കുന്നു. ജീസസിന്റെ ജന്മസ്ഥലത്തെപ്പറ്റി ആർക്കും കാര്യമായ തർക്കമില്ല. ജനിച്ച ആണ്ട്, മാസം, തീയതി പരിപൂർണ സത്യമായി അറിയാൻ ആകാംഷയുണ്ട്. കാത്തിരിക്കുന്നു! 
free thinker 1 2018-01-28 09:57:17
എന്റെ നെടുവേലി സാറെ,
പേരിലെന്തിരിക്കുന്നു കാര്യം? പറയുന്നത് ശരിയോ എന്നതാണല്ലൊ കാര്യം.
സഭ വളരെ മോശപ്പെട്ട കാര്യമെന്നു നിങ്ങള്‍ പറയുന്നു. അതു നിങ്ങളുടെ അഭിപ്രായം. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ അഭിപ്രായം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്യമുണ്ടല്ലൊ. നിങ്ങള്‍ എല്ലാ അറിവും തികഞ്ഞവരാണെന്നു കരുതുന്നു? ആണോ? ഞങ്ങള്‍ മണ്ടന്മാരൊന്നുമല്ല. എന്ത് അന്ധകാര യുഗമാണു സഭയില്‍? ബിഷ്പ്പുമാരും അച്ചന്മാരും ഇത്തിരി കയ്യിട്ടു വാരികയും അധാര്‍മ്മിക ജീവിതം നയിക്കുകയുമൊക്കെ ചെയ്യുന്നുണ്ടാവാം. ഞങ്ങള്‍ വിശ്വസിക്കുന്നത് അവരില്‍ അല്ല, യേശുവിലാണ്.
ഇനി ക്രിസ്തു 12 മുതല്‍ 30 വരെ എവിടെ ആയിരുന്നു? പിതാവിന്റെ അടുത്തു പോയി മടങ്ങി വന്നതാകാം. ഇന്ത്യയില്‍ വന്നതാകാം.
പക്ഷെ സാമുവല്‍ കൂടല്‍ പറയുന്നത് യേശു ഇന്ത്യയില്‍ വന്നതു കൊണ്ടാണു പലതും പഠിച്ചതെന്ന്. അതേസമയം യേശു ദൈവമാണെന്നും. സര്‍വ ജ്ഞാനിയായ ദൈവത്തിനു ഇന്ത്യയില്‍ വരാതെ ഇന്ത്യയിലെ കാര്യം അറിയാന്‍ മേലെ? 

പരേതൻ ചുങ്കക്കാരൻ മത്തായി 2018-01-28 13:11:47
അത്മാവിനെ നഷ്ടമാക്കി 
ശരീരത്തെ കത്തിച്ചിട്ടെന്തു കാര്യം ?
ജീവിക്കുന്ന കാലം അന്യർക്ക് പാരവച്ചും 
തമ്മിൽ തമ്മിൽ കലഹിച്ചും 
അപരന്റെ ജീവിതം കുട്ടിച്ചോറാക്കിയും 
ജീവിതം നരകതുല്യമാക്കി 
ചാകാൻ തുടങ്ങുന്ന മർത്ത്യരെ 
എന്തിനു നിങ്ങൾ വ്യാകുലപ്പെടുന്നു 
ശവദാഹം  നടത്തണോ 
കുഴിവെട്ടിമൂടണോ എന്നോർത്ത്?.
ഇവിടെയില്ലാ സ്വർഗ്ഗമെന്നൊന്നു 
ഇവിടില്ല കന്യകാത്വം പോകാത്ത സുന്ദരിമാർ 
പച്ച നുണകൾ പരത്തുന്നു മതങ്ങളെപ്പഴും 
ചെന്നു വീഴുന്നു മൂഡർ നിങ്ങളതിൽ'
മഹാബോറടിയാണിവിടെ
ഫ്രീസറിൽ ഇരുന്നാണെഴുതുന്നതിതു 
മോഹങ്ങൾ ഉണ്ടെങ്കിലും എനിക്ക് 
കൈകാൽ അവയവങ്ങൾ ഇല്ലാത്തതല്ല 
ഭൂമിയിൽ വാണരോ നല്ലകാലത്തെ ഓർത്ത് 
വിഷാദരോഗത്താൽ കഴിയുന്നു ഞാൻ 
നല്ലൊരു സെക്‌സിന് മാർഗ്ഗമില്ലിവിടെ 
നീലചിത്രം പോലുമില്ല കഷ്ടം 
ആർക്കുവേണമീ ഫ്രീസറാം സ്വർഗ്ഗം?
പോകാൻ വഴിയില്ല നരകത്തിലേക്ക് 
കേൾക്കാം അവിടെ നിന്നുള്ള ശബ്ദം 
ഉണ്ടവിടെ ഇന്ന് നൃത്തം 
'സ്റ്റോമി ഡാനിയേലിൻ' നഗ്ന നൃത്തം 
ട്രംപ്ന്റെ രഹസ്യ നർത്തകി 
എന്ത് ചെയ്യാം ഓടുവാൻ കൈകാലില്ല 
എല്ലാം കത്തിച്ചു കളഞ്ഞു കുളിച്ചു 
കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കുക 
കത്തിക്കാതെ അവയവങ്ങളെ 
പോകുക ഏവരും പാതാളംവഴി 
പോകുക നരകത്തിലേക്ക് നിങ്ങൾ 
മരണാനന്തരം ഒരു സ്വർഗ്ഗമുണ്ടെങ്കിൽ 
ഉണ്ടത് നരകത്തിൽ മർത്ത്യരെ 

Free Thinker 2018-01-27 22:44:12
നിങ്ങൾ കത്തി മരിച്ചെന്നാൽ 
ഞങ്ങൾക്കൊരു ചുക്കും വരികില്ല 
ഓല പാമ്പാൽ വെരുട്ടല്ലേ 
ആ വേല ഇവിടെ നടപ്പില്ല 
ചാകാൻ സമയം അടുക്കുമ്പോൾ 
ചുമ്മാ ഒന്നു വിളിച്ചേരു 
നിങ്ങളെ ഒരുത്തനെ കത്തിച്ചാൽ 
രോമത്തേലൊന്നു കൊഴിഞ്ഞതുപോൽ
ഞങ്ങടെ അടിമകൾ സഹസ്രങ്ങൾ 
ഞങ്ങൾക്കായ് മരിക്കാനായ്  
മതത്തെ തൊട്ടു കളിക്കേണ്ട 
കളിച്ചാൽ കളി ശരിയായി പഠിപ്പിക്കും
പത്ത് പ്രസവിച്ച സ്ത്രീയെ നീ 
പഠിപ്പിക്കേണ്ട പ്രസവിക്കാൻ 
പേര് പറയാൻ മനസില്ല അതും 
സ്വാതന്ത്ര്യത്തിൻ പരുതിയിലാ
എന്നാൽ സമയം കളയേണ്ട 
'വേലി' മുറുക്കി കെട്ടിയ്‌ക്കോ 
പോയി ഉറങ്ങാൻ നോക്കിക്കോ  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക