Image

ശ്രീജീവിന്റെ കസ്റ്റഡിമരണം; പൊലീസിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published on 18 January, 2018
ശ്രീജീവിന്റെ കസ്റ്റഡിമരണം; പൊലീസിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ശ്രീജിവിന്റെ മരണത്തില്‍ പൊലീസിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍. നടപടിക്കുള്ള സ്‌റ്റേ നീക്കണമെന്ന്‌ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ഒന്നരവര്‍ഷം മുമ്പുള്ള സ്‌റ്റേ നീക്കണമെന്നാണ്‌ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്‌. കേസ്‌ നാളെ ഹൈക്കോടതി പരിഗണിക്കും.

നടപടിക്ക്‌ സ്‌റ്റേ ഏര്‍പ്പെടുത്തിയത്‌ കേസിന്റെ അന്വേഷണം മുന്നോട്ട്‌ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്‌. ശ്രീജിവിന്റെ അമ്മ രമണി കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ്‌ സര്‍ക്കാര്‍ നിലപാടറിയിച്ചത്‌.

 കേസിന്‌ പ്രാധാന്യം വന്ന സാഹചര്യത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ കഴിയില്ലെന്ന്‌ സര്‍ക്കാര്‍ വിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക