Image

ജിത്തു ജോബി (14)നെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്ക് ?

Published on 18 January, 2018
ജിത്തു ജോബി (14)നെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്ക് ?
കൊല്ലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജോബ്.ജി.ജോണിന്റെ മകന്‍ ജിത്തു ജോബി (14)നെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്കാണെന്നാണ് പ്രാഥമിക നിഗമനം. 

ജയ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും കളിയാക്കിയാല്‍ പ്രകോപിതയാകുന്ന സ്വഭാവക്കാരിയാണെന്നും  ഭര്‍ത്താവ് ജോബ്   മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്ക് മാനസികരോഗമാണെന്ന് പറഞ്ഞ് മകന്‍ കളിയാക്കിയത് കാരണമാണ് കൊല നടത്തിയതെന്ന് ജയ തന്നോട് പറഞ്ഞതായും ജോബ് മാധ്യമങ്ങളോട് പറഞ്ഞു.

ആരെങ്കിലും കളിയാക്കിയാല്‍ ജയമോള്‍ അക്രമാസക്തയാകും. ദേഷ്യം വന്നപ്പോള്‍ മകനെ തീയിലേക്ക് വലിച്ചിട്ടുവെന്നാണ് ജയ തന്നോട് പറഞ്ഞതെന്ന് ജോബ് പറയുന്നത്. മകനും അമ്മയും തമ്മില്‍ എപ്പോഴും വഴക്കുണ്ടാക്കിയിരുന്നു എന്ന് ജോബ് പറയുന്നു. 

ജയമോള്‍ക്ക് മാനസികരോഗമുണ്ടെന്ന വാദം തള്ളി നാട്ടുകാര്‍. ജയമോളുടെ പെരുമാറ്റത്തില്‍ ഇതുവരെ യാതൊരു ഭാവവ്യത്യാസവും കണ്ടിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു

മകനെ ഷാളുപയോഗിച്ച് കൊലപ്പെടുത്തിയതിന് ശേഷം തീയിലിട്ടുവെന്നാണ് ജയമോള്‍ പറയുന്നത്. എന്നാല്‍ 14 വയസുള്ള ഒരു കുട്ടിയെ ജയമോള്‍ക്ക് ഒറ്റയ്ക്ക് കൊലപ്പെടുത്താന്‍ സാധിക്കില്ല എന്ന നിഗമനത്തിലാണ് പോലീസ്. 

ജയമോള്‍വീണ്ടും മൊഴി മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. മകന്റെ ശരീരത്തില്‍ പിശാച് കൂടിയിട്ടുണ്ടെന്നും അതിനാലാണ് കൊലപ്പെടുത്തിയത് എന്നുമാണ് പുതിയമൊഴി. മകനെ കൊന്നതില്‍ തനിക്ക് ദുഖമില്ല.  

വീട്ടില്‍ നിന്ന് കുറയധികം ദുരത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്രയും ദൂരത്തേക്ക് ഇവര്‍ക്ക് ഒറ്റയ്ക്ക് മൃതദേഹം എത്തിക്കാന്‍ സാധിക്കില്ല എന്നാണ് പോലീസ് നിഗമനം. എന്നാല്‍ മറ്റാരും ഇക്കാര്യത്തില്‍ പങ്കാളികല്ല എന്നാണ് ജയമോള്‍ പോലീസിനോട് ആവര്‍ത്തിക്കുന്നത്.

ബുധനാഴ്ച വൈകിട്ടാണ് മുഖത്തലയിലെ വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍ ജിത്തുവിന്റെ മൃതദേഹം കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജയമോളുടെ കൈയിലെ പൊള്ളിയ പാടുകള്‍ കണ്ട് കൂടുതല്‍ ചോദ്യം തെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്. 

മൃതദേഹം വെട്ടിമുറിച്ചതല്ല, കത്തിച്ചശേഷം അടര്‍ത്തി മാറ്റിയതാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

അസ്ഥികളടക്കം ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.

കഴുത്തും കൈകാലുകളും വെട്ടേറ്റ നിലയിലും പാദം വെട്ടിമാറ്റിയ അവസ്ഥയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടിനുറുക്കിയിട്ടുമുണ്ട്. മൃതദേഹം കത്തിക്കുന്നതിനു മുന്‍പു വെട്ടിനുറുക്കിയതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ വെട്ടിനുറുക്കിയിട്ടില്ലെന്നാണു ജയമോള്‍ മൊഴിനല്‍കിയത്. 

മരുമകള്‍ക്ക് മാനസികാസാസ്ഥ്യമില്ലെന്നു ജിത്തു ജോബിന്റെ മുത്തച്ഛന്‍ പറഞ്ഞു. കൊലപാതകത്തിനു പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്ന പ്രചരണം തെറ്റാണെന്നും മകനോ ഭാര്യയോ തന്നോട് സ്വത്ത് ചോദിച്ചില്ലെന്നും തന്റെ സ്വത്ത് മകനായി എഴുതിവെച്ചിട്ടുണ്ടെന്നും ജോബ്.ജി.ജോണിന്റെ അച്ഛന്‍ പറഞ്ഞു.

ബുധനാഴ്ച വൈകിട്ടാണ് മുഖത്തലയിലെ വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍ ജിത്തുവിന്റെ മൃതദേഹം കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാല്‍പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായ നിലയിലാണ്. 

സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ കുട്ടിയുടെ അമ്മയ്ക്കൊപ്പം ഒരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ യുവാവിനു സംഭവത്തില്‍ പങ്കില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി വൈകി വിട്ടയച്ചു.
ജിത്തു ജോബി (14)നെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്ക് ?ജിത്തു ജോബി (14)നെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്ക് ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക