തിരുവനന്തപുരം: ആര്.എസ്.എസ് ട്രസ്റ്റായ
വിശ്വശാന്തിയുടെ രക്ഷാധികാരിയായി നടന് മോഹന്‍ലാല്‍. ആര്.എസ്.എസ് സംഘചാലക്
പി.ഇ.ബി മേനോന്റെ ആലുവയിലെ വീട്ടില്‍ നടന്ന യോഗത്തില്‍ മോഹന്‍ലാല്‍
പങ്കെടുത്തു. ആര്.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്, സേവാപ്രമുഖ്
വിനോദ്, സംവിധായകന് മേജര്‍ രവി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍
ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്ത്
വിട്ടത്. ആര്.എസ്.എസ് ബി.ജെ.പി അനുകൂലിയായ സംവിധായകന് മേജര്‍
രവിയുമായുള്ള അടുപ്പമാണ് മോഹന്‍ലാലിനേയും സംഘപരിവാര്‍ പാളയത്തിലേക്ക്
അടുപ്പിക്കുന്നതെന്നാണ് കരുതുന്നത്
നേരത്തെ നോട്ട് നിരോധനം അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളെ മോഹന്‍ലാല്‍ പിന്തുണച്ചിരുന്നു.
പക്ഷെ മുസ്ലിമും ക്രിസ്ത്യാനിയും ഇന്ത്യാക്കാരല്ലെന്നു പറയുന്ന ഒരു സംഘടനയില്‍ ചേര്‍ന്നതു ശരിയോ എന്നും ആലോചിക്കുന്നതില്‍ തെറ്റില്ല. ഹിന്ദു മതത്തെ ഒരു രാഷ്ട്രീയ പ്രസ്ഥാനമാക്കുകയും അക്രമത്തെ ന്യായീകരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണോ ഒരു കലാകാരനു വേണ്ടത്?