Image

അമേരിക്കയിലെ കൈരളി ടിവി പ്രേക്ഷകര്‍ ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ അവാര്‍ഡ് ജീവന്‍കുമാറിന്

Published on 18 January, 2018
അമേരിക്കയിലെ കൈരളി ടിവി പ്രേക്ഷകര്‍ ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ അവാര്‍ഡ് ജീവന്‍കുമാറിന്
അമേരിക്കയിലെ കൈരളി ടിവി പ്രേക്ഷകര്‍ ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ജീവന്‍കുമാര്‍ ഏറ്റുവാങ്ങുന്നു . വായ്പ്പ എടുത്ത തുകയേക്കാള്‍ ഇരട്ടിയിലധികം തുക തിരിച്ചടച്ചിട്ടും റപ്‌കോ ബാങ്ക് അപസ്മാര രോഗിയും ,ഗര്‍ഭിണിയുമായ യുവതിയേയും 84 വയസുളള വൃദ്ധയും അടക്കമുളള ആറംഗ കുടുംബത്തെ പെരുവഴിയില്‍ ഇറക്കി വിട്ട ക്രൂരത വെളിച്ചത് കൊണ്ടുവന്നതിനാണ് അവാര്‍ഡ് ലഭിച്ചത് . വാര്‍ത്തയെ തുടര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ജപ്തി ചെയ്ത വീട് തിരികെ എടുത്ത് നല്‍കിയിരുന്നു. മറ്റൊന്ന് അനാധലയത്തില്‍നിന്നു നിന്ന് ദത്തെടുത്ത കുട്ടിയെ ദമ്പതികള്‍ ക്രൂരമായി ഉപദ്രവിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിലെ ഉയര്‍ന്ന ജീവനക്കാരായ ദമ്പതികളില്‍ നിന്നാണ് കേരള സംസ്ഥാന ശിശു ക്ഷേമ സമിതി കുട്ടിയെ തിരികെ എടുത്തു എന്ന മറ്റൊരു വാര്‍ത്തയാണ് ജീവന്‍ കുമാറിനുള്ള അവാര്‍ഡിനുള്ള മറ്റൊരു റിപ്പോര്‍ട്ട്.

നേതാവിന്റെ കക്ഷത്തിലേക്കു ക്യാമറ തിരികുന്ന മാധ്യമ പ്രവര്‍ത്തനകാലത്തു ജനങ്ങള്‍ക്കു സഹായത്തിനും കരുണക്കും വേണ്ടി മാധ്യ്മ പ്രവര്‍ത്തകന്‍ ക്യാമറ തിരിക്കുന്നു സന്തോഷകരമായ പ്രവര്‍ത്തനമാണ് ജീവന്‍ കുമാര്‍ നല്‍കിയത് . ക്യാഷ് അവാര്‍ഡും ഫലകവും കൈരളിടിവി യൂ എസ് എ ക്കു വേണ്ടി ജോസ് പ്ലാക്കാട്ട് നല്‍കി തദവസരത്തില്‍ കൈരളി യൂ എസ് എ ഇന്‍ചാര്‍ജ് ജോസ് കാടാപുറം മലയാളം കമ്മ്യൂണിക്കേഷന്‍ സീനിയര്‍ ഡയറക്ടര്‍ ഫിനാന്‍സ് വിഭാഗം മേധാവി വെങ്കിട്ടരാമന്‍ , ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം .രാജീവ് തിരുവന്തപുരം ബ്യുറോചീഫ് ദിനകര്‍ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു ..അമ്പലപ്പുഴ സ്വദേശി ആയ ജീവന്‍ ജേര്‍ണലിസം പിജി ഡിപ്ലോമ പൂര്‍ത്തിയാക്കിയത് തിരുവന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നാണ് .കൈരളിടിവിയുടെ തിരുവനതപുരം ബ്യുറോ അംഗമാണ് വിവാഹിതനാണ് ഭാര്യ അമിത മകന്‍ തപന്‍
അമേരിക്കയിലെ കൈരളി ടിവി പ്രേക്ഷകര്‍ ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ അവാര്‍ഡ് ജീവന്‍കുമാറിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക