Image

എമിറേറ്റ്‌സ് വിമാനയാത്രയില്‍ ഇനി സ്മാര്‍ട്ട് ബാഗുകള്‍ക്ക് വിലക്ക്

ജോര്‍ജ് ജോണ്‍ Published on 18 January, 2018
എമിറേറ്റ്‌സ് വിമാനയാത്രയില്‍ ഇനി സ്മാര്‍ട്ട് ബാഗുകള്‍ക്ക് വിലക്ക്

ഫ്രാങ്ക്ഫര്‍ട്ട്: എമിറേറ്റ്‌സ് വിമാനയാത്രകളില്‍ ഇനി സ്മാര്‍ട്ട് ബാഗുകള്‍ക്ക് വിലക്ക്. അയാട്ട നിര്‍ദ്ദേശങ്ങളുടെ ഭാഗമായി ക്യാരി ഓണ്‍ അല്ലെങ്കില്‍ ചെക്ക്ഡ്ഇന് ബാഗേജ് ആയി കൊണ്ടുവരുന്ന സ്മാര്‍ട്ട് ബാഗുകള്‍ക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഇനി നിങ്ങളുടെ സാധനങ്ങള്‍ ഒരു സ്മാര്‍ട്ട് ബാഗില്‍ പായ്ക്ക് ചെയ്യാതിരിക്കാന്‍ ശ്രമിക്കണം. ഇനി അങ്ങനെ ചെയ്യുകയാണെങ്കില്‍ നീക്കം ചെയ്യാവുന്ന
ബാറ്ററിയുള്ളതാണ് നിങ്ങളുടെ സ്മാര്‍ട്ട്ബാഗ് എന്ന് ഉറപ്പ് വരുത്തണം.

നീക്കം ചെയ്യാവുന്ന ബാറ്ററിയുള്ള, ക്യാബിന്‍ ബാഗേജിന്റെ നിശ്ചിത വലിപ്പവും ഭാരവുമുള്ള
സ്മാര്‍ട്ട് ബാഗുകള്‍ മാത്രമേ ക്യാബിനില്‍ അനുവദിക്കു. ബാറ്ററി സ്മാര്‍ട്ട്ബാഗില്‍
നിന്ന് ഊരി മാറ്റേണ്ടതില്ല. എന്നാല്‍ സ്മാര്‍ട്ട് ബാഗ് പൂര്‍ണ്ണമായും പവര്‍ ഓഫായിരിക്കണമെന്നും എമിറേറ്റ്‌സ് പറഞ്ഞു.

അതേസമയം, നീക്കം ചെയ്യാനാവാത്ത ബാറ്ററിയുള്ള ബാഗ് ആണെങ്കില്‍ അത് വിമാനത്തില്‍
കൊണ്ടുപോകാന്‍ കഴിയില്ല. ചെക്ക്ഡ് ഇന്‍ ബാഗേജ് ആയി കൊണ്ടുവരുന്ന സ്മാര്‍ട്ട് ബാഗുകളുടെ ബാറ്ററി നീക്കം ചെയ്ത് ക്യാബിനില്‍ കൊണ്ട് പോകാം. ഓരോ റൂട്ടിലെയും ക്യാബിന്‍ ബാഗേജിന്റെ വലിപ്പം/ഭാര പരിധി ലംഘിക്കുന്നതോ, നീക്കം ചെയ്യാനാവാത്ത ബാറ്ററിയുള്ളതോ ആയ സ്മാര്‍ട്ട് ബാഗുകള്‍ വിമാനത്തില്‍ അനുവദിക്കില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക