Image

കെ.എം. ഷാജി എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തിയ അധ്യാപകന്‍ അറസ്റ്റില്‍

Published on 18 January, 2018
കെ.എം. ഷാജി എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തിയ അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെ.എം. ഷാജിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് അധ്യാപകന്‍ അറസ്റ്റില്‍. അഴീക്കോട് പൂതപ്പാറ പി.കെ. ഹൗസില്‍ നൗഷാദി(42)നെയാണ് വളപട്ടണം എസ്‌ഐ അറസ്റ്റ് ചെയ്തത്. 

കണ്ണൂര്‍ സിറ്റിയിലെ ഡിഐഎസ് സ്‌കൂളിലെ ഇക്കണോമിക്‌സ് അധ്യാപകനും അക്ഷയയുടെ മുന്‍ ജില്ലാ കോഓര്‍ഡിനേറ്ററുമാണ് അറസ്റ്റിലായ നൗഷാദ്. 

കെ.എം. ഷാജി എംഎല്‍എ മണല്‍ കടത്തുകാരില്‍നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും അഴിമതിക്കാരനും അക്രമത്തിന് പ്രോത്സാഹനം നല്‍കുന്ന ആളാണെന്ന രീതിയിലുമാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. കലാപമുണ്ടാക്കല്‍, എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകളിലാണ് അറസ്റ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക