Image

29 വസ്തുക്കളുടെയും 54 സേവനങ്ങളുടെയും ജിഎസ്ടി കുറച്ചു

Published on 18 January, 2018
29 വസ്തുക്കളുടെയും 54 സേവനങ്ങളുടെയും ജിഎസ്ടി കുറച്ചു

ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ക്കു മുന്‍പായി നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പെട്രോളിയം, റിയല്‍ എസ്‌റ്റേറ്റ് മേഖലയെക്കൂടി ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരുന്നതടക്കമുള്ള കാര്യത്തില്‍ തീരുമാനമായില്ല. 29 വസ്തുക്കളുടെയും 54 സേവനങ്ങളുടെയും ജിഎസ്ടി കുറയ്ക്കാന്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍, ബയോ – ഡീസല്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയവയുടെയും ജിഎസ്ടി കുറച്ചിട്ടുണ്ട്. 

പുതിയ നിരക്കുകള്‍ ജനുവരി 25 മുതല്‍ പ്രാബല്യത്തില്‍വരും. ചില ജോലികള്‍, തയ്യല്‍, തീം പാര്‍ക്കുകളിലേക്കുള്ള പ്രവേശനം തുടങ്ങിയ സേവനങ്ങളുടെ ജിഎസ്ടിയും കുറച്ചിട്ടുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളെ ജിഎസ്ടിയുടെ പരിധിയില്‍പ്പെടുത്തുന്ന കാര്യം അടുത്ത യോഗത്തില്‍ തീരുമാനിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക