Image

കമലയായി മഞ്‌ജു വാര്യര്‍; ആമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

Published on 18 January, 2018
കമലയായി മഞ്‌ജു വാര്യര്‍; ആമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി


ഏറെ വിവാദങ്ങള്‍ക്കൊപ്പം മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്‌പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നായികാ സ്ഥാനത്തു നിന്നും അപ്രതീക്ഷിതമായുള്ള വിദ്യാ ബാലന്റെ പിന്‍മാറ്റവും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം മികച്ച രീതിയില്‍ ഒരുക്കിയ ട്രെയിലറാണ്‌ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്‌.
മാധവിക്കുട്ടിയുടെ ഭര്‍ത്താവ്‌ മാധവദാസിന്റെ വേഷം ചെയ്യുന്നത്‌ മുരളീ ഗോപിയാണ്‌. അനൂപ്‌ മേനോനും മുരളീ ഗോപിയുമാണ്‌ ചിത്രത്തിലെ മറ്റു രണ്ട്‌ പ്രധാന കഥാപാത്രങ്ങള്‍. റീല്‍ ആന്‍ഡ്‌ റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍.പി.തോമസ്‌, റോബന്‍ റോച്ചാ എന്നിവരാണ്‌ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്‌.

കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ്‌ ചിത്രീകരണം പൂര്‍ത്തിയാക്കിയത്‌. ബോളിവുഡ്‌ സംഗീത സംവിധായകന്‍ ജാവേത്‌ അക്തറിന്റെ ഗാനങ്ങളൊരുക്കുന്നു. മധു നീലകണ്‌ഠനാണ്‌ ഛായാഗ്രഹണം.
ചിത്രത്തിലേക്ക്‌ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത്‌ വിദ്യാബാലനായിരുന്നു. എന്നാല്‍ പിന്നീട്‌ വിദ്യ ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇത്‌ നിരവധി വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു. ഒടുവില്‍ ആമിയായി എത്തുന്നത്‌ മഞ്‌ജു വാര്യരാണെന്ന്‌ കമല്‍ സ്ഥിരീകരിക്കുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക