ഒര്‍ലാന്റോ: ഒര്‍ലാണ്ടോയിലെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളില്‍
കഴിഞ്ഞ ഒരു പതിറ്റാണ്ട് നിറസാന്നിധ്യമായി വളര്‍ച്ചയുടെ ഓരോ പടവുകളും
കയറിക്കൊണ്ടിരിക്കുന്ന ഒര്‍ലാന്റോ റീജണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്)
(ഒരുമ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പൊതുപ്രവര്‍ത്തകനും സംഘാടകനുമായ സണ്ണി കൈതമറ്റം (പ്രസിഡന്റ്), ചാക്കോച്ചന്
ജോസഫ് (വൈസ് പ്രസിഡന്റ്), ലിനു ചാക്കോ (സെക്രട്ടറി), ജെയ്സണ്‍ പോള്‍ (ജോ.
സെക്രട്ടറി), ഷാജി തൂമ്പുങ്കല്‍ (ട്രഷറാര്‍), സജിത നായര്‍ (പ്രോഗ്രാം
കോര്‍ഡിനേറ്റര്‍), നയന്‍ നോബിള്‍ ( യൂത്ത് കോര്‍ഡിനേറ്റര്‍), ജോസഫ്
തുരുത്തുമാലില്‍ (സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍
ഒരുമയുടെ 2018 ലെ എക്സിക്യൂട്ടീവ് അംഗങ്ങളായി ചുമതലയേറ്റു.