Image

ശ്രീജിവിന്റെ കസ്റ്റഡി മരണം; സി.ബി.ഐ അന്വേഷണത്തിന്‌ വിജ്ഞാപനമിറങ്ങി

Published on 19 January, 2018
ശ്രീജിവിന്റെ കസ്റ്റഡി മരണം; സി.ബി.ഐ അന്വേഷണത്തിന്‌ വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണം അന്വേഷിക്കാന്‍ സി.ബി.ഐ വിജ്ഞാപനം ഇറങ്ങി. നേരത്തെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കുമെന്ന്‌ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്‌ വ്യക്തമാക്കിയിരുന്നു.

സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട്‌ 771 ദിവസമായി സമരം ചെയ്യുന്ന ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിനും വിജ്ഞാപനം നല്‍കും.


നേരത്തെ അന്വേഷണ ഉത്തരവ്‌ ലഭിക്കുന്നതുവരെ സമരം തുടരുമെന്ന്‌ ശ്രീജിത്ത്‌ അറിയിച്ചിരുന്നു. 2014 മെയ്‌ 19നാണ്‌ ശ്രീജീവ്‌ പാറശ്ശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്‌. ആത്മഹത്യ ആണെന്നായിരുന്നു പൊലീസിന്റെ വാദം.

അതേസമയം കസ്റ്റഡി മരണമാണെന്ന്‌ പൊലീസ്‌ കംപ്ലയിന്റ്‌ അതോറിറ്റി കണ്ടെത്തിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക