Image

'ന്യൂഡി'ന്‌ പ്രദര്‍ശനാനുമതി

Published on 19 January, 2018
'ന്യൂഡി'ന്‌ പ്രദര്‍ശനാനുമതി


വിവാദങ്ങളുടെ പെരുമഴ സൃഷ്ടിച്ച ശേഷം രവി ജാദവ്‌ ചിത്രം ന്യൂഡിന്‌ പ്രദര്‍ശനാനുമതി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ്‌. ഒരു കട്ട്‌ പോലും ഇല്ലാതെയാണ്‌ മറാത്തി ചിത്രമായ ന്യൂഡിന്‌ പ്രദര്‍ശാനുമതി നല്‍കിയിരിക്കുന്നത്‌.


സെന്‍സര്‍ ബോര്‍ഡിന്റെ സ്‌പെഷ്യല്‍ ജ്യൂറിയാണ്‌ ന്യൂഡിന്റെ പ്രദര്‍ശനത്തിന്‌ അനുമതി നല്‍കിയിരിക്കുന്നത്‌. ബോളിവുഡ്‌ താരം വിദ്യാ ബാലന്‍ ഉള്‍പ്പെടുന്ന പ്രത്യേക ജ്യൂറി സംഘമാണ്‌ ചിത്രത്തിന്‌ അനുമതി നല്‌കിയത്‌.

പ്രദര്‍ശനാനുമതിക്കായി ജ്യൂറിയുടെ മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം കണ്ടതിനുശേഷം ബോര്‍ഡിലുള്ള എല്ലാവരും എഴുന്നേറ്റ്‌ നിന്ന്‌ ന്യൂഡ്‌ അണിയറ പ്രവര്‍ത്തകരെ അനുമോദിച്ചുവെന്നാണ്‌ സംവിധായകനായ രവി ജാദവ്‌ പറഞ്ഞത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക