Image

എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

Published on 19 January, 2018
എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
പേരാവൂര്‍: കണ്ണൂര്‍ കാക്കയങ്ങാട് എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പേരാവൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിയും കോളയാട് ആലപറമ്പ് സ്വദേശിയുമായ ശ്യാമപ്രസാദാണ് (25) കൊല്ലപ്പെട്ടത്.

പേരാവൂര്‍ നെടുംമ്പോയില്‍ വെച്ച് ബൈക്കില്‍ പോവുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ മുഖം മൂടി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ കോളയാട് കൊമ്മേരി ഗോട്ട് ഫാമിനു സമീപമാണ് സംഭവം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക