Image

കൊടും ശൈത്യത്തിലമര്‍ന്നു സൈബീരിയന്‍ ഗ്രാമം

Published on 19 January, 2018
കൊടും ശൈത്യത്തിലമര്‍ന്നു സൈബീരിയന്‍ ഗ്രാമം

സൈബീരിയ: ഭൂമിയിലെ ഏറ്റവും തണുപ്പുള്ള ജനവാസ മേഖലയായി സൈബീരിയന്‍ ഗ്രാമം മാറി. പൂജ്യത്തിനു താഴെ 62 ഡിഗ്രിയിലേക്ക് താപനില ഇടിഞ്ഞതോടെ തെര്‍മോമീറ്ററുകള്‍ പൊട്ടിത്തെറിക്കുന്ന അവസ്ഥ. ഇത്രയും താഴ്ന്ന താപനിലയില്‍ സാധാരണ ഡിജിറ്റല്‍ തെര്‍മോമീറ്ററുകള്‍ ഇത്തരത്തില്‍ മാത്രമേ പ്രതികരിക്കൂ എന്നാണ് പുതിയ അറിവും കിട്ടി.

അഞ്ഞൂറോളം പേരാണ് ഈ ഗ്രാമത്തിലെ സ്ഥിര താമസക്കാര്‍. 1920 കളിലും 1930 കളിലും മറ്റും ആട്ടിടയന്‍മാരുടെ ഇടത്താവളമായിരുന്നു ഇവിടം. ഇവിടത്തെക്കാള്‍ കുറഞ്ഞ താപനില മറ്റിടങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവിടമൊന്നും ജനവാസ കേന്ദ്രങ്ങളല്ലെന്നതാണ് വസ്തുത.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക