Image

പദ്മാവത് റിലീസിനായി കോടതിയില്‍ വാദിച്ച ഹരിഷ് സാല്‍വേയ്ക്ക് ഭീഷണി

Published on 19 January, 2018
പദ്മാവത് റിലീസിനായി കോടതിയില്‍ വാദിച്ച ഹരിഷ് സാല്‍വേയ്ക്ക് ഭീഷണി

ന്യൂഡല്‍ഹി: പദ്മാവത് റിലീസിനായി സുപ്രീം കോടതിയില്‍ വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഹരിഷ് സാല്‍വേയ്ക്ക് ഭീഷണി. ഫോണിലൂടെ അദ്ദേഹത്തിന്റെ ഓഫീസിലേക്കു ഭീഷണി സന്ദേശമെത്തുകയായിരുന്നു. അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടിയായിരുന്നു ഫോണ്‍ വിളികള്‍. ഫോണ്‍ ചെയ്തവര്‍ കര്‍ണി സേന അംഗങ്ങളാണെന്നു സ്വയം പരിചയപ്പെടുത്തി. ഇതു സംബന്ധിച്ച് സാല്‍വേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ഓഫീസിന് ഡല്‍ഹി പോലീസ് സുരക്ഷ കര്‍ശനമാക്കി. 

സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ സിനിമ പദ്്മാവതിന് വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രദര്‍ശന വിലക്ക് സുപ്രീംകോടതി നീക്കിയിരുന്നു. ക്രമസമാധാനം ഉറപ്പുവരുത്തേണ്ടതാണു സംസ്ഥാനങ്ങളുടെ ചുമതലയെന്നും പ്രദര്‍ശനം തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സിനിമയില്‍ ചരിത്രത്തെ വിരൂപമാക്കുന്ന ഒന്നുമില്ലെന്ന് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ ഹരിഷ് സാല്‍വയുടെ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക