Image

ട്രമ്പിനെ അനുകൂലിച്ചതിനു പിരിച്ചു വിട്ട മലയാളി നഴ്‌സ് ഫെഡറല്‍ കോര്‍ട്ടില്‍ ഹര്‍ജിനല്‍കി

Published on 19 January, 2018
ട്രമ്പിനെ അനുകൂലിച്ചതിനു പിരിച്ചു വിട്ട മലയാളി നഴ്‌സ് ഫെഡറല്‍ കോര്‍ട്ടില്‍ ഹര്‍ജിനല്‍കി
ഡെന്‍ വര്‍, കൊളറാഡോ: ഇലക്ഷന്‍ കാലത്ത് ട്രമ്പിനു അനുകൂലമായി സംസാരിച്ചുവെന്നതിന്റെ പേരില്‍ പിരിച്ചു വിട്ടുവെന്നാരോപിച്ച് ലിസി മാത്യുസ് (65) ഡെന്‍ വര്‍ ഹെല്‍ത്ത് മെഡിക്കല്‍ സെന്ററിനും രണ്ടു സൂപ്പര്‍വൈസര്‍മാര്‍ക്കും എതിരെ കേസ് ഫയല്‍ ചെയ്തു.
ജോലി തിരിച്ചു കിട്ടണമെന്നും പിരിച്ചു വിട്ട കാലത്തെ ശമ്പളം 
നല്‍കണമെന്നും ഫെഡറല്‍ കോര്‍ട്ടില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതിനു പുറമെ പ്യൂണിറ്റിവ് ഡാമേജും (ശിക്ഷാപരമായ നഷ്ടപരിഹാരം) ആവശ്യപ്പെട്ടു.

ഭോപ്പാലില്‍ നിന്നു നഴ്‌സിംഗ് പാസായ ലിസി മാത്യുസ് 27 വര്‍ഷം ഡെന്‍ വര്‍ ഹെല്‍ത്തില്‍ ജൊലി ചെയ്തതാണ്.
2016 സെപ്റ്റംബര്‍ 10-നു ഉണ്ടായ സംഭവമാണു പിരിച്ചു വിടാന്‍ കാരണമെന്നു ഹര്‍ജിയില്‍ പറയുന്നു. ഹോസ്പിറ്റലിലെ ഉയര്‍ന്ന മുന്‍ ഉദ്യോഗസ്ഥന്‍ രോഗിയായി എത്തി. ഇലക്ഷന്‍ വാര്‍ത്ത കണ്ടു കൊണ്ടിരുന്ന അയാള്‍ ഇലക്ഷനില്‍ ആരു ജയിക്കുമെന്നു ലിസി മാത്യുസിനോടു ചോദിച്ചു. ട്രമ്പ് ജയിക്കണമെന്നാണു ആഗ്രഹമെന്നും അതിനായി പ്രാര്‍ഥിക്കുന്നുണ്ടെന്നും അവര്‍ മറുപടി പറഞ്ഞു. 'ഓ, വേണ്ട. ഞാന്‍ ട്രമ്പിനു എതിരാണ്' എന്നായിരുന്ന് അയാളുടെ മറുപടി.

മൂന്നു ദിവസം കഴിഞ്ഞ് നഴ്‌സിംഗ് മാനേജര്‍ കെല്ലി ടോറസ് ലിസിയെ വിളിപ്പിച്ചു. രോഗി ലിസിക്കെതിരെ പരാതിപ്പെട്ടുവെന്നു അറിയിച്ചു. രോഗിയോടു ബൈബിള്‍ വായിക്കാന്‍ പറഞ്ഞൊ എന്ന ചൊദ്യത്തിനു ഇല്ല എന്നു ലിസി മറുപടി പറഞ്ഞു.
തുടര്‍ന്നു മതിയായത്ര മാത്രം മണിക്കൂറുകള്‍ ലിസി ജോലി ചെയ്യുന്നില്ല എന്നു പറഞ്ഞു ടോറസ് അവരെ പിരിച്ചു വിട്ടു. നഴ്‌സിംഗ് ഡയറക്ടര്‍ മാര്‍ക്ക് ഫെഡോ അത് അംഗീകരിച്ചു. അതിനു പുറമെ വീണ്ടും ജോലിക്കെടുക്കാന്‍ അര്‍ഹതയില്ലെന്നും ഫേഡൊ തീരുമാനിച്ചു.

മണിക്കൂറുകള്‍ കുറച്ചത് മേലുദ്യോഗസ്ഥരുടെ അനുമതിയോടെ ആയിരുന്നുവെന്നു ഹര്‍ജി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയാഭിപ്രായം പരയാന്‍ ഭരണഘടനാപരമായ സ്വാതന്ത്ര്യം ലിസി ലിസിക്കുണ്ടെന്നും അതു ലംഘിക്കുന്നതാണു അധിക്രുതരുടെ നടപടിയെന്നും ഹര്‍ജിയില്‍പറയുന്നു. അധിക്രുത നടപടി ലിസിക്കു ദോഷകരമായി. സ്വന്തം അഭിപ്രായം പറയുന്നവരെ അതു പേടിപ്പിക്കും.

പിരിച്ചു വിടലിനെതിരെ ലിസി ഈക്വല്‍ എമ്പ്‌ളോയ്മന്റ് ഓപ്പര്‍ച്ചുണിറ്റി കമീഷനില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വരഷ്ം ജനുവരിയില്‍ ആണു തന്നെ പിരിച്ചു വിട്ടത് 'മറ്റു കാരണങ്ങളാല്‍' എന്ന രേഖ അവര്‍ കാണുന്നത്. അതിനെ തുടര്‍ന്നാണ് കോടതിയില്‍ എത്തിയത്

ഇന്ത്യാക്കാരി ആയതിനാല്‍ അധിക്രുതര്‍ വിവേചനം കാട്ടി എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന പരിഗണന തനിക്കു ലഭിക്കാത്തത് ഇന്ത്യാക്കാരി ആയതു കൊണ്ടാണ്.
എന്നാല്‍ വിവേചനം തങ്ങള്‍ അനുവദിക്കില്ലെന്നും എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പു വരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഡെന്‍ വര്‍ ഹെല്‍ത്ത് അധിക്രുതര്‍ വ്യക്തമാക്കി

Denver nurse fired for supporting Trump, lawsuit claims-FOX News  

A Colorado nurse has filed a lawsuit saying she was fired over her support for Donald Trump during the 2016 presidential campaign.  

Lizzy Mathews, 65, of Lakewood, filed a suit in U.S. District Court Denver on Jan. 11 against Kelly Torres, nursing manager, and Marc Fedo, director of acute nursing, at the Denver Health Medical Center. The suit calls for Mathews to get her job back, along with back pay and punitive damages for the emotional pain she has suffered since losing her job. 

The lawsuit alleges Mathews' firing stems from a Sept. 10, 2016 incident, when she was attending to a patient who had once been a high-ranking employee at the hospital.  

After the patient questioned Mathews on who she thought would win the presidential election, the suit claims, Mathews said she wanted Trump, and added that she was “praying for him.” The patient replied, “Oh no, I don’t want him.” 

Mathews said she then received a call from Torres three days later, and was told that the patient had complained about her conversation about the election. Mathews was also questioned whether she asked the patient to read the Bible – a charge which she denied. 

The suit says Torres then fired Mathews, claiming she did not work enough hours, even though her supervisors had approved them. Fedo approved the firing and said the nurse was ineligible to be rehired, the suit said.  

“The Defendants’ act of terminating Mrs. Mathews from her employment without eligibility for rehire was motivated by Mrs. Mathews’ exercise of constitutionally protected conduct of association with her political views,” said the lawsuit, filed by Denver attorneys Francis Culkin and Karen Larson. “[These] actions caused Mrs. Mathews to suffer injuries that would chill a person of ordinary firmness from continuing to engage in such constitutionally protected activity.” 

The lawsuit also states the only document addressing the termination says Mathews was fired for “other reasons” – something Mathews did not see until Jan 24, 2017. Mathews made a complaint to the Equal Employment Occupation Commission, where the case is still pending. 

Mathews, who is Asian-Indian, also claims discrimination based on ethnicity.  

“[Mathews’ supervisors] treated non-Asian/Indian employees more favorably, including but not limited to disparate discipline and with less scrutiny then that applied to Ms. Mathews that led to termination of her employment without eligibility for rehire based on race and national origin,” the lawsuit states. 

In a statement sent to Fox News, Denver Health said it does not comment on pending litigation, but added it does not discriminate against any employee based on their race or ethnicity. 

“As a public hospital, Denver Health has a proud history of diversity and inclusiveness and is welcoming to all,” the statement said. “We have staff members from a variety of backgrounds with a variety of beliefs and work diligently to ensure Denver Health continues to provide an environment in which everyone can feel comfortable delivering or receiving our world-class care.”

http://www.foxnews.com/us/2018/01/19/denver-nurse-fired-for-supporting-trump-lawsuit-claims.html 

ട്രമ്പിനെ അനുകൂലിച്ചതിനു പിരിച്ചു വിട്ട മലയാളി നഴ്‌സ് ഫെഡറല്‍ കോര്‍ട്ടില്‍ ഹര്‍ജിനല്‍കി
Join WhatsApp News
തോമാച്ചൻ ചാത്തംകുഴി 2018-01-19 23:06:02
ട്രംപ് ഉടനെ ഹോസ്പിറ്റലിൽ വിളിച്ചു പറഞ്ഞു ജോലി തിരികതരും. ട്രംപിനെ നമ്പിനാൻ
ഞാനും ട്രംപിന് വോട്ട് ചെയ്തവനാ. ഇപ്പോൾ എന്റെ പേടി സോഷ്യൽ സെക്യൂരിറ്റീം മേടിക്കയറും പോകുമോന്നാ . ഈ അറുപത്തി അഞ്ചാമത്തെ വയസ്സിൽ നിങ്ങൾക്ക് തോന്നിയ ദുര്ബുദ്ധിയാണ് ട്രംപിന് വോട്ട് ചെയ്യാൻതോന്നിയത്  .നമ്മൾ പ്രായം ആയവരെ പറ്റിക്കാൻ എളുപ്പമാ   . എനിക്ക് എഴുപത് വയസ്സായി .മേലാൽ അയാൾക്ക് വോട്ട് ചെയ്യില്ല  എല്ലാരുംകൂടി വേലിയെന്ന് എടുത്ത്  .............വച്ചത് 

Co worker 2018-01-20 06:37:36
ജോലി ചെയ്യാന്‍ പോയാല്‍ ജോലി ചെയ്യണം ,60 ഒക്കെ ആകുമ്പോള്‍ റിട്ടയര്‍ ചെയ്യണം .
ബൈബിള്‍  വായന  ഇനി തിരുവല്ലായില്‍ .
ഹല്ലെലുയ്യ  സ്തോത്രം 
നേരറിയാൻ CBI/FBI 2018-01-20 09:57:36
രോഗികൾക്ക് മരുന്ന് കൊടുക്കുന്നതിനു പകരം ബൈബിൾ വായിക്കാൻ പറയുക? 
സത്യമാണെകിൽ ദൈവം തമ്പുരാൻ മാത്രം രക്ഷ.

വേറെ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല 
rajanmon 2018-01-21 16:51:45
ഇവിടുത്തെ പ്രശനം ട്രംപിനെ സപ്പോർട്ട് ചെയ്തു എന്ന് മാത്രം ആണ് .അതിനു പകരം ഒബാമയെയോ ഒസാമയെയോ സപ്പോർട്ട് ചെയ്താൽ ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചേനേം.ആ പാവം അതു ചെയ്തില്ല 
നിരീശ്വരൻ 2018-01-21 17:37:23
പാസ്റ്ററിൻമാരും ബിഷപ്പുമാരും സന്യാസിമാരും പറയുന്നത് കേട്ട് ട്രംപിന് വോട്ട് ചെയ്യാൻ പോയാൽ ഇങ്ങനെ സംഭവിക്കാം . വെളുത്ത ആൾക്കാർ മുഴുവൻ ട്രംപിന്റെ ആൾക്കാർ ആണെന്ന ധാരണയും ശരിയല്ല . 'അവൻ കള്ളനെപ്പോലെ വരും' എന്ന് ബൈബിൾ ഉദ്ധരിച്ചുകൊണ്ട്  പാസ്റ്റർ പറഞ്ഞപ്പോൾ അത് ട്രമ്പാണെന്നും പറഞ്ഞാണ് അമേരിക്കയിലെ ക്രിസ്ത്യാനികൾ മുഴുവൻ വോട്ടു ചെയ്തത് . പാസ്റ്റർ പറഞ്ഞത് ശരിയാണ് ഇവൻ സാക്ഷാൽ കള്ളനാണെന്ന് ദിവസംപ്രതി തെളിഞ്ഞുകൊണ്ടിരിക്കുകയാണ് . മതം വരുത്തി വയ്ക്കുന്ന വിന. മനുഷ്യന്റെ ബുദ്ധിവരെ അവർ മരവിപ്പിച്ചു വച്ചിരിക്കുകയാണ് . എന്തായാലും നിങ്ങളുടെ അനുഭവം മറ്റുള്ളവർക്ക് ഒരു പാഠമായിരിക്കട്ടെ . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക