Image

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന് യുവനേതൃത്വം: ജോഷി കുര്യാക്കോസ് ചെയര്‍മാന്‍, പ്രവര്‍ത്തനോത്ഘാടനം ഫെബ്രവരി 11 ന്‌

ജോര്‍ജ്ജ് ഓലിക്കല്‍ Published on 20 January, 2018
ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്  യുവനേതൃത്വം: ജോഷി കുര്യാക്കോസ്  ചെയര്‍മാന്‍, പ്രവര്‍ത്തനോത്ഘാടനം ഫെബ്രവരി 11 ന്‌
ഫിലാഡല്‍ഫിയ: ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം 2108 ലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. 

ജനവരി 7ാം തീയതി ഞാറാഴ്ച പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍
ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ റോണി വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. 2017 - ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി സുമോദ് നെല്ലിക്കാലയും, വാര്‍ഷിക കണക്ക് ട്രഷറര്‍ ടി.ജെ തോംസണും
 അവതരിപ്പിച്ചു. 

പതിനഞ്ച്  സംഘടനകളുടെ ഐക്യവേദിയായ കേരളാഫോറത്തിന്റെ സംയുക്ത ഓണാഘോഷവും, കേരളപ്പിറവിയുടെ 61ാം പിറന്നാളും ആഘോഷിക്കുക വഴിയായി ഫിലാഡല്‍ഫിയായിലെ മലയാളി സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുവാനും അതിലൂടെ യുവാക്കളെയും പുതു തലമുറയെയും കേരളാഫോറത്തലേയ്ക്ക് ആകര്‍ഷിയ്ക്കുവാനും സാധിച്ചെന്നും 2017 ലെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലില്‍ പറയുയുണ്ടായി. ഇതിന്റെ പ്രതിഫലനമെന്നോണം 2018 ലേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ യുവനിര കടന്നു വരുകയുണ്ടായി.

2018 ലേയ്ക്കുള്ള  ട്രൈസ്‌സ്റ്റേറ്റ്  കേരളാഫോറം ചെയര്‍മാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ജോഷി കുര്യാക്കോസ് കഴിഞ്ഞ പത്തു വര്‍ഷമായി കേരളാഫോറത്തിലെ സജീവപ്രവര്‍ത്തകനും ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമാണ്. കേരളാഫോറം സെക്രട്ടറി, കോട്ടയം അസ്സോസിയേഷന്റെ സജീവ പ്രവര്‍ത്തകന്‍, സെന്റ്  പീറ്റേഴ്‌സ് ചര്‍ച്ച് സെക്രട്ടറി  എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച് കഴിവു തെിയിച്ചിട്ടുള്ള ജോഷി കുര്യക്കോസിന്റെ നേതൃത്വം കേരളാഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  ശക്തി പകരും.

ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട  ടി.ജെ തോംസണ്‍ (സുനില്‍), ഫ്രണ്‍ട്‌സ് ഓഫ് തിരുവല്ലയുടെ സജീവ പ്രവര്‍ത്തകനാണ്, കേരളാഫോറം ട്രഷറര്‍, ഫിലാഡല്‍ഫിയായിലെ കറക്ഷനല്‍ ഓഫീസേഴ്‌സിന്റെ സംഘടനയായ സീമിയോയില്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഫിലാഡല്‍ഫിയ കറക്ഷനല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലുഫ്റ്റനന്റായി ജോലി ചെയ്യുന്നു. 
 
ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട  ഫീലിപ്പേസ് ചെറിയാന്‍, കേരളാഫോറം ചെയര്‍മാന്‍, പമ്പ പ്രസിഡന്റ്, ഫ്രണ്‍ട്‌സ് ഓഫ് തിരുവല്ല പ്രസിഡന്റ ്, സെന്റ് മേരീസ് ഓര്‍ത്തോഡക്‌സ് ചര്‍ച്ച് സെക്രട്ടറി, എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
 
എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍മാരായി അലക്‌സ് തോമസ്, ജോര്‍ജ്ജ് നടവയല്‍, ജീമോന്‍ ജോര്‍ജ്ജ്, റോണി വറുഗീസ്, എന്നിവരും, സുമോദ് നെല്ലിക്കാല (സെക്രട്ടറി), രാജന്‍ സാമുവല്‍ (ജോയിന്റ് ട്രഷറര്‍), ജോര്‍ജ്ജ് ഓലിക്കല്‍ (പി.ആര്‍.ഒ), വിന്‍സന്റ് ഇമ്മാനുവല്‍ (ഓണാഘോഷ ചെയര്‍മാന്‍), സുധ കര്‍ത്ത, കേരളദിനാഘോഷ ചെയര്‍മാന്‍), ദിലീപ് ജോര്‍ജ്ജ്, മാത്യൂസണ്‍ സക്കറിയ  (സ്‌പോര്‍ട്ട്‌സ്), സരിന്‍ കുരുവിള (സോഷ്യല്‍ മീഡിയ), ജോബി ജോര്‍ജ്ജ് (അവാര്‍ഡ് കമ്മറ്റി), ജോണ്‍ പി. വര്‍ക്കി, കുര്യന്‍ രാജന്‍(ഫുട്), ജേക്കബ് കോര, തോമസ് പോള്‍ (കര്‍ഷകശ്രീ അവാര്‍ഡ് കമ്മറ്റി),  സാജന്‍ വറുഗീസ് (ഓഡിറ്റര്‍) എന്നിവരുമാണ്  മറ്റു ഭാരവാഹികള്‍. 

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2018-ലെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം 
ഫെബ്രവരി 11-നു് നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലുള്ള അതിഥി റെസ്റ്റോറന്റില്‍ നടക്കുമന്ന് ചെയര്‍മാന്‍ ജോഷി കുര്യക്കോസ്   അറിയിച്ചു.

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിയ്ക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: ജോഷി കുരാ്യക്കോസ് (ചെയര്‍മാന്‍)215 460 8411 , ടി.ജെ തോംസണ്‍ (ജനറല്‍ സെക്രട്ടറി) 215 429 2442, ഫീലിപ്പേസ് ചെറിയാന്‍ (ട്രഷറര്‍) 215 605 7310.

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്  യുവനേതൃത്വം: ജോഷി കുര്യാക്കോസ്  ചെയര്‍മാന്‍, പ്രവര്‍ത്തനോത്ഘാടനം ഫെബ്രവരി 11 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക