Image

ജസ്റ്റിസ്‌ ലോയയുടെ മരണം ചീഫ്‌ ജസ്റ്റിസ്‌ അദ്ധ്യക്ഷനായ ബഞ്ച്‌ പരിഗണിക്കും

Published on 20 January, 2018
ജസ്റ്റിസ്‌ ലോയയുടെ മരണം ചീഫ്‌ ജസ്റ്റിസ്‌ അദ്ധ്യക്ഷനായ ബഞ്ച്‌ പരിഗണിക്കും


ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ്‌ ബി. എച്ച്‌ ലോയയുടെ ദുരൂഹമരണക്കേസ്‌ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര പരിഗണിക്കും. ദീപക്‌ മിശ്ര, എ. എം ഖാന്‍വില്‍ക്കര്‍, ഡി .വൈ ചന്ദ്രചൂട്‌ എന്നിവരാണ്‌ സമിതിയിലെ മറ്റംഗങ്ങള്‍. ജസ്റ്റിസ്‌ അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണ്‌ തീരുമാനം. തിങ്കളാഴ്‌ചയാണ്‌ സുപ്രീം കോടതി കേസ്‌ പരിഗണിക്കുന്നത്‌. ജസ്റ്റിസ്‌ ലോയയുടെ മരണമടക്കമുള്ള കേസുകള്‍ ഉയര്‍ത്തിക്കാട്ടി നാലു മുതിര്‍ന്ന ജഡ്‌ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക