Image

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണം: പിസി ജോര്‍ജ്‌

Published on 20 January, 2018
 നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണം: പിസി ജോര്‍ജ്‌
 കൊച്ചി: നടിയെ  ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്റെ പുതിയ വെളിപ്പെടുത്തലുകളും അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യയുടെ സ്ഥാനചലനവുമെല്ലാം പോലീസിനെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്‌. അതിനിടെ ആക്രമണം നടി കൂടി അറിഞ്ഞ്‌ കൊണ്ട്‌ നടത്തിയ ഗൂഢാലോചനയാണ്‌ എന്ന്‌ ആരോപിച്ച്‌ ഹൈക്കോടതിയിലേക്ക്‌ നീങ്ങാനാണ്‌ ദിലീപ്‌ ഒരുങ്ങുന്നതെന്നും വാര്‍ത്തകള്‍.

കേസിനെ അപ്പാടെ അട്ടിമറിക്കാന്‍ പോന്ന വെളിപ്പെടുത്തലുകളാണ്‌ നടിയുടെ െ്രെഡവറായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ നടത്തിയത്‌. നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന്‌ നടത്തിയ നാടകമാണ്‌ എ്‌ല്ലാം എന്നാണ്‌ മാര്‍ട്ടിന്‍ പറയുന്നത്‌.  റിമാന്‍ഡ്‌ കാലാവധി കഴിഞ്ഞ്‌ അങ്കമാലി കോടതിയില്‍ എത്തിച്ചപ്പോഴാണ്‌ മാര്‍ട്ടിന്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്‌. 

തനിക്കെതിരെ വധഭീഷണിയുണ്ടെന്ന്‌ മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയും നിര്‍മ്മാതാവുമാണ്‌ തനിക്കെതിരെ ഭീഷണി മുഴക്കുന്നത്‌ എന്നും മാര്‍ട്ടിന്‍ കോടതിയില്‍ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ടതല്ലെന്നും ആക്രമണം നടിയും പള്‍സര്‍ സുനിയും നടത്തിയ ഗൂഢാലോചനയാണെന്നും  മാര്‍ട്ടിന്‍ വെളിപ്പെടുത്തി. അന്വേഷണ സംഘത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്‌ ഈ പുതിയ വഴിത്തിരിവുകള്‍. 

അതിനിടെ ദിലീപിന്‌ വേണ്ടി കരുക്കള്‍ നീക്കി രംഗത്ത്‌ വന്നിരിക്കുകയാണ്‌ പിസി ജോര്‍ജ്‌ എംഎല്‍എ.  പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷിക്കണം എന്നാണ്‌ പിസി ജോര്‍ജിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട്‌ പിസി ജോര്‍ജ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ കത്ത്‌ നല്‍കിയിരിക്കുകയാണ്‌. 

 കേസുമായി ബന്ധപ്പെട്ട മുഴുവന്‍ സത്യാവസ്ഥയും പുറത്ത്‌ വരുന്നതിന്‌ സിബിഐ അന്വേഷണം ആവശ്യമാണെന്നും അക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണം എന്നുമാണ്‌ പിസി ജോര്‍ജിന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട്‌ അനവധി ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌ എന്നും പിസി ജോര്‍ജ്‌ ചൂണ്ടിക്കാട്ടുന്നു. 

 നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃക്‌സാക്ഷി മാര്‍ട്ടിന്റെ പുതിയ മൊഴി ഒരു ഭരണകൂടത്തിനും തള്ളിക്കളയാന്‍ സാധിക്കുന്നതല്ല. നീതിന്യായ വ്യവസ്ഥയേയും ഭരണകൂടത്തേയും കബളിപ്പിക്കാന്‍ ഒരു സംഘം ആളുകള്‍ ശ്രമിച്ചിട്ടുണ്ട്‌. അതിനാലാണ്‌ ഈ കേസ്‌ പോലീസ്‌ ഈ രീതിയില്‍ കൈകാര്യം ചെയ്‌തത്‌ എന്ന സംശയം ശക്തിപ്പെടുകയാണ്‌ എന്നും പിസി ജോര്‍ജ്‌ കത്തില്‍ വ്യക്തമാക്കുന്നു. 

നേരത്തെ തന്നെ ഈ കേസില്‍ ദിലീപിന്‌ അനുകൂലമായ നിലപാടെടുക്കുന്ന വ്യക്തിയാണ്‌ പിസി ജോര്‍ജ്‌.   കേസില്‍ ദിലീപിനെ പ്രതി ചേര്‍ത്തുകൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ട്‌ തന്നെ മാസങ്ങള്‍ കഴിഞ്ഞു. വിചാരണ തുടങ്ങാനിരിക്കുന്ന ഘട്ടത്തിലാണ്‌ കേസ്‌ അട്ടിമറിക്കപ്പെടും എന്ന തോന്നലുണ്ടാക്കുന്ന തരത്തിലുള്ള നീക്കങ്ങളോരോന്നായി നടക്കുന്നത്‌. 

കേസില്‍ ദിലീപിനെതിരായ അന്വേഷണത്തിന്‌ ചുക്കാന്‍ പിടിച്ച എഡിജിപി ബി സന്ധ്യയെ മാറ്റിയത്‌ പോലീസിനെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്‌. 

അതിനിടെ നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡില്‍ തിരിമറി നടന്നിരിക്കുന്നു എന്ന്‌ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലേക്ക്‌ നീങ്ങുകയാണ്‌ ദിലീപ്‌. മെമ്മറി കാര്‍ഡില്‍, ഓണ്‍ ചെയ്യൂ എന്ന്‌ ഒരു സ്‌ത്രീ പറയുന്ന്‌ രണ്ട്‌ തവണ കേള്‍ക്കാമെന്ന്‌ ദിലീപിന്റെ അഭിഭാഷകന്‍ പറയുന്നു. ഈ ശബ്ദം പ്രോസിക്യൂഷന്‍ മറച്ച്‌ വെച്ചുവെന്നും ആരോപണമുണ്ട്‌. കേസ്‌ കെട്ടിച്ചമച്ചതാണ്‌ എന്ന മാര്‍ട്ടിന്റെ വെളിപ്പെടുത്തലിനോട്‌ ചേര്‍ന്ന്‌ പോകുന്നതാണ്‌ ദിലീപിന്റെയും ആരോപണങ്ങള്‍ എന്നത്‌ ശ്രദ്ധേയമാണ്‌. 


Join WhatsApp News
Boby Varghese 2018-01-20 07:51:20
Fake news behave the same way all over the world. The fake news gave the verdict that Dileep was guilty on the very first day. They get more readership and more viewers. They don't care about the truth. Only business. The police created evidence to satisfy the fake news. Inspector Sandhya and Manju Warrior are close friends. An FBI may be able to show who all were players in this episode.
സരസമ്മ 2018-01-20 08:07:57
ബോബി ട്രുംപിനെ വിട്ടോ?
John Samuel , CPA 2018-01-20 08:37:20
I am still waiting for that 60% yield stock portfolio Bobby. I tried to contact you, searched for you, I see several with the same name, one lives in San Francisco, 3 of them are priests, one boat driver,
you know if you stated an exaggerated lie on the yield of a stock, it is cheating. So come out with the truth.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക