Image

കണ്ണൂരിലെ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നു ഗവര്‍ണര്‍

Published on 20 January, 2018
കണ്ണൂരിലെ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നു ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂര്‍ കൊലപാതകങ്ങളെ അപലപിച്ച് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം രംഗത്ത്. കണ്ണൂരിലെ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നുവെന്നും അണികളെ സമാധാന പാതയില്‍ എത്തിക്കാന്‍ നേതാക്കള്‍ തയ്യാറാവണമെന്നും ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു. നിശാഗന്ധി നൃത്തോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണ്ണര്‍. അടുത്തിടെ കണ്ണൂരിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണ്ണറുടെ പ്രതികരണം

ഇന്നലെ നടന്ന പോലുള്ള കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നു. അണികളെ സമാധാന പാതയില്‍ എത്തിക്കാന്‍ നേതാക്കള്‍ തയ്യാറാവണം. അക്രമ ബാധിതപ്രദേശങ്ങളിലും ഇത്തരം മേളകള്‍ സംഘടിപ്പിച്ച് സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക