Image

പോലീസുകാരനെ കൈയേറ്റം ചെയ്ത കേസില്‍ കെഎസ്‌യു മുന്‍ ജില്ലാപ്രസിഡന്റിനു തടവുശിക്ഷ

Published on 20 January, 2018
പോലീസുകാരനെ കൈയേറ്റം ചെയ്ത കേസില്‍ കെഎസ്‌യു മുന്‍ ജില്ലാപ്രസിഡന്റിനു തടവുശിക്ഷ

വൈപ്പിന്‍: പോലീസ് സ്‌റ്റേഷനില്‍ കയറി പോലീസുകാരനെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിക്കു ഞാറക്കല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി തടവുശിക്ഷ വിധിച്ചു. ആറു വകുപ്പുകള്‍ ചേര്‍ത്ത് 2009ല്‍ ഞാറക്കല്‍ പോലീസ് ചാര്‍ജ് ചെയ്ത കേസിലാണു ശിക്ഷ. 

മൂന്നു വകുപ്പുകളില്‍ ആറുമാസം കഠിന തടവും 3,000 രൂപ പിഴയും മറ്റ് മൂന്ന് വകുപ്പുകളില്‍ ഒരു വര്‍ഷം കഠിന തടവും 3,000 രൂപ പിഴയുമാണു വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം വെറും തടവ് കൂടി അനുഭവിക്കേണ്ടി വരും. ശിക്ഷകള്‍ ഒറ്റക്കാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക