Image

എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ സഹായസസ്തവുമായി ബിന്ദു വീട്ടില്‍

അനില്‍ പെണ്ണുക്കര Published on 20 January, 2018
എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ സഹായസസ്തവുമായി ബിന്ദു വീട്ടില്‍
ഒരു അമേരിക്കന്‍ മലയാളി വനിതകൂടി കാരുണ്യത്തിന്റെ സ്പര്‍ശവുമായി വയനാടന്‍ ആദിവാസി മേഖലയില്‍ സജീവമാകുന്നു.എന്നൊരു വാര്‍ത്ത ഋ മലയാളിയില്‍ മാന്യ വായനക്കാര്‍ വായിച്ചിട്ടു അധിക നാള്‍ ആയിട്ടുണ്ടാവില്ല .

ഹൂസ്റ്റണില്‍ നേഴ്‌സും സാമൂഹ്യപ്രവര്‍ത്തകയുമായ ബിന്ദു വീട്ടില്‍ ആണ് സഹായ ഹസ്തവുമായി അന്ന് വയനാട്ടില്‍ എത്തിയത് .എന്നാല്‍ ഇപ്പോള്‍ പ്രവാസി മലയാളികളോ ,സര്‍ക്കാരോ ആരും തിരിഞ്ഞുനോക്കാന്‍ ശ്രമിക്കാത്ത കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച മേഖലയില്‍ സഹായ ഹസ്തവുമായി ബിന്ദു വീട്ടില്‍ വീണ്ടും ജീവ കാരുണ്യ രംഗത്തു സജീവമായി.പലരും ശ്രദ്ധിക്കാതെ പോകുന്ന ഇടങ്ങളില്‍ ആണ് ബിന്ദുവിന്റെ പ്രവര്‍ത്തനം.സോഷ്യല്‍ മീഡിയയിലൂടെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടായി നില്‍ക്കുന്ന ഒരു ഗ്രുപ്പ് ബിന്ദു വീട്ടിലിനു ഉണ്ട് . "കാന"എന്നാണ് എ കൂട്ടായ്മയുടെ പേര് .കാന കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനത്തെക്കുറിച്ചു ബിന്ദു വീട്ടില്‍ പറയുന്നതിങ്ങനെ

"പുതു വര്‍ഷം പലതിനും തുടക്കം കുറിക്കുന്ന ഒന്നാണ് .പഴയതില്‍ നിന്നും ഒരു മാറ്റം .പുതിയ തീരുമാനങ്ങള്‍ .അങ്ങനെ ഭൂരിഭാഗം പേരും പുതു വര്‍ഷത്തില്‍ ഏതെങ്കിലും തരത്തില്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നത് നമുക്ക് കാണാന്‍ പറ്റുന്ന കാഴ്ചകളാണ് .കാസര്‍ഗോഡ് .എന്‍മകജെ പഞ്ചായത്തിലെ സാന്ത്വനം ബഡ് സ്കൂളിലെ കുഞ്ഞു മക്കള്‍ക്കും ഇത് പുതുമയുടെ വര്‍ഷമായിരുന്നു .കാന സ്‌നേഹ കൂട്ടായ്മയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അവിടത്തെ മക്കള്‍ക്ക് പുതിയ യൂണിഫോം .അതായിരുന്നു ഇത്തവണത്തെ ഞങ്ങളുടെ പുതുവത്സര പരിപാടിയുടെ ആദ്യത്തെ പദ്ധതി .

സാന്ത്വനം ബഡ് സ്കൂളിലെ കുട്ടികള്‍ സാധാരണ കുട്ടികളില്‍ നിന്നും വ്യത്യസ്തരാണ് .എന്‍ഡോസള്‍ഫാന്‍ വിഷ ബാധ ഈ കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയെ വളരെ ശക്തമായി തന്നെ ബാധിച്ചിട്ടുണ്ട് .ഏതാണ്ട് മുപ്പതോളം ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .അവിടത്തെ സ്റ്റാഫുമായി ഞാന്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ വളരെ കാലങ്ങളായി ആഗ്രഹിക്കുന്ന( കുട്ടികളും മാതാ പിതാക്കളും ഉള്‍പ്പെടെ ) ഒന്നാണ് സ്കൂളില്‍ യൂണിഫോം കൊണ്ട് വരിക എന്നത് .സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ ആയതു കൊണ്ട് അവര്‍ക്കതിനു സാധിച്ചിരുന്നില്ല .

സ്വന്തമായി സ്കൂളിന് കെട്ടിടം ഇല്ല .സര്‍ക്കാര്‍ അതിനായി ശ്രമങ്ങള്‍ നടത്തുന്നുണ്ട് .മറ്റു പല ആവശ്യങ്ങളും ഈ സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യം ആണ് എങ്കിലും കുഞ്ഞു മക്കള്‍ക്ക് സന്തോഷത്തിനായി പുത്തന്‍ ഉടുപ്പുകള്‍ തന്നെ പുതു വര്‍ഷത്തില്‍ കൊടുക്കാനായിരുന്നു കാനാ കൂട്ടായ്മയുടെ തീരുമാനം .പല തരത്തിലുള്ള കളറുകള്‍ കുട്ടികളെ കാണിച്ചു കൊടുത്തു അതില്‍ നിന്നും അവര്‍ തന്നെ തിരഞ്ഞു എടുത്തതാണ് ഈ കളര്‍ കോമ്പിനേഷന്‍ .യൂണിഫോമിനുള്ള തുണികള്‍ വാങ്ങാനും ,അത് തുന്നിക്കാനും സ്കൂളിലെ സ്റ്റാഫിന്റെ പൂര്‍ണ പിന്‍തുണയും സഹായവും കാനാ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു .അതില്‍ തന്നെ ."മറിയംബി എന്ന ടീച്ചറുടെ " സഹായ സഹകരണത്തെ എടുത്തു പറയണ്ട ഒന്നാണ് .കാനയുടെ പ്രതിനിധി ആയി പ്രവര്‍ത്തിച്ച അബ്ദുല്‍ ഹക്കിം ചടങ്ങില്‍ പങ്കെടുത്തു .ഇനിയും ഒരു പാട് കാര്യങ്ങള്‍ ഈ മക്കള്‍ക്കായി ചെയ്യേണ്ടതുണ്ട് "

.ഈ പ്രവര്‍ത്തനങ്ങള്‍ ഘട്ടങ്ങളായി ചെയ്തു തീര്‍ക്കാം എന്ന വിശ്വാസം ബിന്ദുവിനുണ്ട് .ഒരു പാട് സന്തോഷത്തോടെ കുഞ്ഞു മക്കളുടെ കൂടെ കാന സ്‌നേഹ കൂട്ടായ്മയും പങ്കു ചേരുമ്പോള്‍ അമേരിക്കന്‍ മലയാളികളോട് ഒരു വാക്ക്.പ്രവാസി സുഹൃത്തുക്കളുടെ സഹായം ഉണ്ടെങ്കില്‍ ആരും സഹായിക്കാന്‍ ഇല്ലാതെ ജീവിതത്തിന്റെ ദുരിതക്കയത്തില്‍ നില്‍ക്കുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് സഹായം എത്തിക്കണം .ഇത് ഒരു സ്കൂളിന്റെ മാത്രം കഥ .ഇങ്ങനെ എത്രയോ കുഞ്ഞുങ്ങള്‍ .അവര്‍ക്കു വേണ്ടി ജീവിക്കുന്ന അമ്മമാര്‍ .ഇത്തരം സാഹചര്യങ്ങളില്‍ തനിക്കു ആകുന്നതു ഈ കുഞ്ഞുങ്ങള്‍ക്കായി ചെയുവാന്‍ ആണ് ബിന്ദുവിന്റെ തീരുമാനം.

ഹൂസ്റ്റണില്‍ നേഴ്‌സായി ജോലി നോക്കുന്ന ബിന്ദു സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി .പത്രത്താളുകളില്‍ വാര്‍ത്തകള്‍ വരുന്നതിലല്ല പ്രവര്‍ത്തനങ്ങളില്‍ ആണ് ഈ വിളക്കേന്തിയ വനിതയ്ക്കു താല്പര്യം.കോഴിക്കോട് ഗവണ്മെന്റ് സര്‍വീസില്‍ നേഴ്‌സ് ആയി തുടങ്ങിയ ജീവിതം ഇന്ന്അമേരിയ്ക്കയില്‍ എത്തി നില്‍ക്കുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കു ഒരു ദൈവ നിയോഗം ഉണ്ടെന്നു അവര്‍ വിശ്വസിക്കുന്നു .ഈ ദൈവ നിയോഗത്തിനു കൂട്ടായി ഭര്‍ത്താവും മകളും ഒപ്പം .
എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ സഹായസസ്തവുമായി ബിന്ദു വീട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക