Image

ബിലാത്തിക്കഥയുമായി രഞ്‌ജിത്ത്‌; നായകന്‍ മോഹന്‍ലാല്‍

Published on 20 January, 2018
ബിലാത്തിക്കഥയുമായി രഞ്‌ജിത്ത്‌; നായകന്‍ മോഹന്‍ലാല്‍


മോഹന്‍ലാലിനെ നായകനാക്കി രഞ്‌ജിത്ത്‌ പുതിയ ചിത്രവുമായി വരുന്നു. `ബിലാത്തിക്കഥ' എന്നു പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ണമായും ലണ്ടനിലായിരിക്കും ചിത്രീകരിക്കുക. മാര്‍ച്ച്‌ ഒന്നിനാണ്‌ ഷൂട്ടിങ്ങ്‌ ആരംഭിക്കുക. സുരേഷ്‌ കൃഷ്‌ണ, മണിയന്‍ പിള്ള രാജു, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, ദിലീഷ്‌ പോത്തന്‍, അനു സിത്താര, കനിഹ, ജുവല്‍ മേരു തുടങ്ങിയവരാണ്‌ താരങ്ങള്‍.

ലില്ലിപാഡ്‌ മോഷന്‍ പിക്‌ചേഴ്‌സ്‌ യു,കെ ലിമിറ്റഡ്‌, വര്‍ണചിത്ര ബിഗ്‌ സ്‌ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മിക്കുന്ന ബിലാത്തിക്കഥയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്‌ സേതുവണ്‌. വി.കെ.ഹരിനാരായണന്റെ വരികള്‍ക്ക്‌ വിനു തോമസ്‌ സംഗീതം പകരുന്നു. പ്രശാന്ത്‌ രവീന്ദ്രനാണ്‌ ഛായാഗ്രഹണം.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക