Image

നിയമസഭയിലെ കയ്യാങ്കളി: കേസുകള്‍ പിന്‍വലിക്കാന്‍ എം.എല്‍.എമാര്‍ മുഖ്യമന്തിക്ക്‌ അപേക്ഷ നല്‍കി

Published on 21 January, 2018
 നിയമസഭയിലെ കയ്യാങ്കളി: കേസുകള്‍ പിന്‍വലിക്കാന്‍ എം.എല്‍.എമാര്‍ മുഖ്യമന്തിക്ക്‌ അപേക്ഷ നല്‍കി


തിരുവനന്തപുരം: ബാര്‍കോഴ വിവാദ സമയത്ത്‌ കെ.എം. മാണിയുടെ ബഡ്‌ജറ്റ്‌ അവതരണം തടസ്സപ്പെടുത്താന്‍ എം.എല്‍.എമാര്‍നിയമസഭയില്‍ കയ്യാങ്കളി നടത്തിയതിന്റെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ ശ്രമം. മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടിയാണ്‌ കേസ്‌ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിക്ക്‌ അപേക്ഷ നല്‍കിയിരിക്കുന്നത്‌. ശിവന്‍കുട്ടി കുടാതെ ഇ.പി ജയരാജന്‍, കെ.ടി. ജലീല്‍, സി.കെ സദാശിവന്‍, കെ.അജിത്‌, കുഞ്ഞഹമ്മദ്‌ മാസ്റ്റര്‍ എന്നിവരും പ്രതിപട്ടികയില്‍ ഉണ്ട്‌.

അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ചതാണ്‌ നിയമസഭയിലെ സംഘര്‍ഷം. അതുകൊണ്ട്‌ കേസ്‌ പിന്‍വലിക്കണമെന്നാണ്‌ ശിവന്‍കുട്ടി മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ പറയുന്നത്‌.

അതേസമയം അപേക്ഷയുടെ മറുപടി ആഭ്യന്തരവകുപ്പിന്‌ ലഭിച്ചിട്ടില്ല. കേസ്‌ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്‌ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്‌. എന്നാല്‍ സര്‍ക്കാര്‍ കേസ്‌ പിന്‍വലിച്ചാലും കോടതി സ്വീകരിച്ചാല്‍ മാത്രമേ കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളു.

2015 മാര്‍ച്ചിലാണ്‌ കെ.എം മാണിയുടെ ബഡ്‌ജറ്റ്‌ അവതരണം തടയാന്‍ നിയമസഭക്കുള്ളില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ സംഘര്‍ഷം സൃഷ്ടിച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക