Image

ആം ആദ്‌മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശിപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പുവച്ചു

Published on 21 January, 2018
 ആം ആദ്‌മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശിപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പുവച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ്‌ കേജരിവാളിനും ആം ആദ്‌മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി. ഇരട്ടപ്പദവി വഹിക്കുന്ന ഡല്‍ഹി സര്‍ക്കാരിലെ 20 ആം ആദ്‌മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ ഒപ്പുവച്ചു. ഇതോടെ ആം ആദ്‌മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ എണ്ണം 46 ആയി ചുരുങ്ങി.

70 അംഗ നിയമസഭയില്‍ ആം ആദ്‌മിക്കു 66 എംഎല്‍എമാര്‍ ഉണ്ടായിരുന്നു. 20 പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ കേവല ഭൂരിപക്ഷത്തേക്കാള്‍ (35) ഏറെമുന്നിലുള്ള കേജരിവാളിനു ഭരണം നഷ്ടമാകില്ല. കോടതിയില്‍നിന്ന്‌ ആം ആദ്‌മിക്ക്‌ അനുകൂലമായി വിധിയുണ്ടായില്ലെങ്കില്‍ 20 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക