Image

'ബാഹുബലിക്ക്‌' ദേവസേനയെ കണ്ടെത്താന്‍ സമയമായെന്ന്‌ കുടുംബം

Published on 21 January, 2018
'ബാഹുബലിക്ക്‌' ദേവസേനയെ കണ്ടെത്താന്‍ സമയമായെന്ന്‌ കുടുംബം
ഹൈദരാബാദ്‌: ആരാധാകരുടെ ബാഹുബലി പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട്‌ കാലങ്ങളായി. ഇപ്പോള്‍ താരത്തിന്റെ ബാച്ചിലര്‍ ജീവിതത്തിന്‌ തിരശ്ശീലയിടാന്‍ കുടുംബം തന്നെ തീരുമാനിച്ചിരിക്കയാണ്‌.

ഈ വര്‍ഷം തന്നെ പ്രഭാസ്‌ വിവാഹിതനാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ബന്ധുകൂടിയായ കൃഷ്‌ണാം രാജുവാണ്‌ വിവാഹം ഉടനെ ഉണ്ടാകുമെന്ന്‌ മാധ്യമങ്ങളെ അറിയിച്ചത്‌. ഈ വര്‍ഷം തന്നെ പ്രഭാസ്‌ വിവാഹിതനാകും. വിവാഹത്തിന്‌ അവന്‍ സമ്മതം മൂളിയിട്ടുണ്ട്‌. എന്നാണ്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞത്‌.


പ്രഭാസിന്റെ വിവാഹ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്ന പേരുകൂടിയാണ്‌ നടി അനുഷ്‌ക ഷെട്ടിയുടേത്‌. അനുഷ്‌കയുമായി പ്രഭാസ്‌ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു.

എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുകള്‍ മാത്രമാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. `ഞങ്ങള്‍ വര്‍ഷങ്ങളായി നല്ല സുഹൃത്തുകളാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക