Image

സമ്മതമില്ലാതെ സ്ത്രീയെ സ്പര്‍ശിക്കാനാവില്ലെന്ന് ഡല്‍ഹി കോടതി

Published on 21 January, 2018
സമ്മതമില്ലാതെ സ്ത്രീയെ സ്പര്‍ശിക്കാനാവില്ലെന്ന് ഡല്‍ഹി കോടതി
ന്യൂഡല്‍ഹി: സമ്മതമില്ലാതെ ഒരാള്‍ക്കും ഒരു സ്ത്രീയെ സ്പര്‍ശിക്കാനാവില്ലെന്ന് ഡല്‍ഹി കോടതി. 

ഒമ്പതുവയസ്സുകാരിയെ 
ദുരുദ്ദേശത്തോടെ സ്പര്‍ശിച്ച കുറ്റവാളിക്ക് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ വിധിക്കവെയാണ് ജഡ്ജിയുടെ നിരീക്ഷണം.

ഉത്തര്‍പ്രദേശുകാരനായ ചവി രാം എന്നയാള്‍ക്കാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സീമ മൈനി തടവു ശിക്ഷ വിധിച്ചത്. 10,000 രൂപ പിഴയും വിധിച്ചു.
തിരക്കുള്ള ചന്തയില്‍ വെച്ച്  സ്പര്‍ശിച്ച  ഉടന്‍ 
കുട്ടി അമ്മയെ അറിയിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ച രാമിനെ മറ്റുള്ളവരുടെ സഹായത്തോടെ പിടിച്ച് പോലീസിലേല്‍പിക്കുകയുമായിരുന്നു.

ഒരു സ്ത്രീയുടെ ശരീരമെന്നത് അവള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും മറ്റൊരാള്‍ക്കും അവളുടെ ശരീരത്തില്‍ സമ്മതമില്ലാതെ സ്പര്‍ശിക്കാന്‍ അവകാശമുണ്ടാവില്ലെന്നും കോടതി നിരീക്ഷിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക