Image

ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഒരു കോടി മന്ത്രോച്ചാരണഅര്‍ച്ചന 28 ന്

ഹരികുമാര്‍ മാന്നാര്‍ Published on 21 January, 2018
ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഒരു കോടി മന്ത്രോച്ചാരണഅര്‍ച്ചന 28 ന്
ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അഞ്ഞൂറു കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ജനുവരി 28ന് (ഞായര്‍) ഒരു കോടി മന്ത്രോച്ചാരണ അര്‍ച്ചന നടത്തുന്നു.

രാവിലെ എട്ടിന് ദേവി എഴുന്നള്ളിപ്പോടെ ചടങ്ങുകള്‍ ആരംഭിക്കും. ലളിത സഹസ്രനാമങ്ങള്‍ ഒരു കോടി പ്രാവിശ്യം ചൊല്ലി പൂക്കളും നാണയങ്ങളും അക്ഷതയും സമര്‍പ്പിച്ചു നടത്തുന്ന ഒരു കോടി അര്‍ച്ചന ദേവി മാഹാത്മത്തിലെ വളരെ പ്രസിദ്ധവും ശക്തിയുള്ളതുമായ ഒരു പൂജയാണ്. ദേവി കടാക്ഷത്തിന് ലഭിക്കുന്ന അത്യപൂര്‍വമായ ഒരു അവസരമാണ് ഒരു കോടി അര്‍ച്ചന ചടങ്ങ്. ഭക്തര്‍ക്ക് 51 ഡോളര്‍ അടച്ച് പൂജയില്‍ പങ്കെടുക്കാവുന്നതാണ്.

വിവരങ്ങള്‍ക്ക്: ഗീത ഉണ്ണി 905 320 3623, ഉണ്ണി ഓപ്പത്ത് 416 270 0768, അപ്പുക്കുട്ടന്‍ നായര്‍ 416 724 1762.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക