Image

ഓം പ്രകാശ് റാവത്തിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

Published on 21 January, 2018
ഓം പ്രകാശ് റാവത്തിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

ന്യൂഡല്‍ഹി: ഓം പ്രകാശ് റാവത്തിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായ അചല്‍ കുമാര്‍ ജോതി തിങ്കളാഴ്ച സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് റാവത്തിന്റെ നിയമനം.

പ്രതിരോധ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായിരുന്ന റാവത്ത് മദ്ധ്യപ്രദേശ് കേഡറില്‍ നിന്നുള്ള 1977 ബാച്ചിലെ ഐ.എ.എസ് ഓഫീസറാണ്. 2015 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുന്‍ സാമ്പത്തിക സെക്രട്ടറി അശോക് ലവാസയെ തെരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചു. 1980 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അശോക്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക