Image

കൊച്ചിയില്‍ കൊമ്പന്മാര്‍ വീണു, ഗോവയ്ക്ക് ഒരു ഗോള്‍ വിജയം

Published on 21 January, 2018
കൊച്ചിയില്‍ കൊമ്പന്മാര്‍ വീണു, ഗോവയ്ക്ക് ഒരു ഗോള്‍ വിജയം

കൊച്ചി: ഗോവയോട് അവരുടെ തട്ടകത്തിലേറ്റ നാണക്കേടിന് പകരംവീട്ടാനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും അടിതെറ്റി. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മഞ്ഞപ്പടയെ നിരാശരാക്കി ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. ബ്ലാസ്‌റ്റേഴ്‌സ് പൊരുതി നോക്കിയെങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കി ഗോവ വിജയമാഘോഷിക്കുകയായിരുന്നു. ആദ്യ പകുതിയുടെ ഏഴാം മിനിറ്റില്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ഗോവയുടെ ഗോളെത്തി. മന്തന്‍ റാവു ദേശായി നല്‍കിയ അളുന്നുമുറിച്ച പാസ്സില്‍ കോറോ ലക്ഷ്യം കാണുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക