Image

കയര്‍ത്തു സംസാരിച്ചത് ആശിഷ് രാജ്; മനോജ്കുമാര്‍ മോശമായൊന്നും പറഞ്ഞില്ലെന്നും മൊഴി

Published on 21 January, 2018
കയര്‍ത്തു സംസാരിച്ചത് ആശിഷ് രാജ്; മനോജ്കുമാര്‍ മോശമായൊന്നും പറഞ്ഞില്ലെന്നും മൊഴി

കണ്ണൂര്‍ന്മ മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ആശിഷ് രാജിനോട് എഎസ്‌ഐ കെ.എം.മനോജ്കുമാര്‍ മോശമായി പെരുമാറിയിട്ടില്ലെന്നു വനിതാ സിവില്‍ പൊലീസ് ഓഫിസറുടെ മൊഴി. മനോജ് കുമാറിനോട് ആശിഷ് രാജ് കയര്‍ത്തു സംസാരിച്ചതായും ‘നിനക്കു ഞാന്‍ കാണിച്ചു തരാമെടാ’ എന്നു പറഞ്ഞതായും സംഭവസമയത്തു പൊലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ഇ.അനുപമ മൊഴി നല്‍കി.  
പൊലീസ് സ്‌റ്റേഷനില്‍ ശുചിമുറി ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചതിനു കയ്യേറ്റം ചെയ്‌തെന്ന ആശിഷ് രാജിന്റെ പരാതിയില്‍ എസ്‌ഐ കെ.രാജീവ് കുമാറാണ് അനുപമയുടെ മൊഴി രേഖപ്പടുത്തിയത്. സംഭവത്തെ തുടര്‍ന്നു മനോജ്കുമാറിനെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക