Image

പണം തിരിച്ചടച്ചില്ല; കര്‍ഷകനെ ട്രാക്ടര്‍ ഇടിച്ച്‌ കൊന്നു

Published on 22 January, 2018
പണം തിരിച്ചടച്ചില്ല; കര്‍ഷകനെ  ട്രാക്ടര്‍ ഇടിച്ച്‌ കൊന്നു


യുപിയില്‍ പണം തിരിച്ചടക്കാത്തത്‌ കൊണ്ട്‌ കര്‍ഷകനെ ഫിനാന്‍സ്‌ കമ്പനി മൃഗയമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സിതാപൂരിലാണ്‌ സംഭവം നടന്നത്‌. ഫെനാന്‍സ്‌ കമ്പനിയുടെ റിക്കേവറി ഏജന്റുമാരാണ്‌ ട്രാക്ടര്‍ ഇടിച്ച്‌ കൊലപ്പെടുത്തിയത്‌.

45 വയസുള്ള ഗ്യന്‍ചന്ദ്രാണ്‌ കൊലപ്പെട്ടത്‌. പണം തിരിച്ച്‌ വാങ്ങാനായി വന്ന റിക്കേവറി ഏജന്റുമാരാണ്‌ ഗ്യന്‍ചന്ദ്ര്‌ കൊലപ്പെടുത്തിയത്‌. കഴിഞ്ഞ വര്‍ഷമാണ്‌ ഇദ്ദേഹം സ്വകാര്യ ഫിനാന്‍സ്‌ കമ്പനിയില്‍ നിന്നും കടം വാങ്ങിത്‌. ഇതില്‍ മൂന്നര ലക്ഷം രൂപ അദ്ദേഹം ഈ മാസാദ്യം തിരിച്ചടിച്ചു. തുക പൂര്‍ണമായി അടയ്‌ക്കാനായി ദിവസങ്ങള്‍ ബാക്കിയുണ്ടായിരുന്നു. ഒന്നേല്‍ കാല്‍ ലക്ഷം രൂപയാണ്‌ തിരിച്ചു നല്‍കാനുണ്ടായിരുന്നത്‌.

ഫിനാന്‍സ്‌ കമ്പനിയുടെ ആളുകള്‍ ഗ്യാന്‍ചന്ദ്രയുടെ വീട്ടില്‍ എത്തി ട്രാക്ടറുകള്‍ കൊണ്ടു പോകാന്‍ ശ്രമിച്ചു. ഈ സമയം കൃഷിയിടത്തില്‍ ജോലി ചെയ്‌തിരുന്ന കര്‍ഷകന്‍ വണ്ടി തടയാന്‍ ശ്രമിച്ചു. കമ്പനിയുടെ ആളുകള്‍ അദ്ദേഹത്തെ തള്ളി ട്രാക്ടറിനു മുന്നിലേക്കിട്ടു കൊലപ്പെടുത്തുകയായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക