Image

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഫെബ്രുവരി ആദ്യ വാരം മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്‌

Published on 22 January, 2018
സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍  ഫെബ്രുവരി ആദ്യ വാരം മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാകാര്യ ആശുപത്രി നഴ്‌സുമാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഫെബ്രുവരി ആദ്യ വാരം മുതല്‍ ജോലിയില്‍ നിന്ന്‌ പൂര്‍ണമായും വിട്ടുനിന്നുകൊണ്ട്‌ സംസ്ഥാന വ്യാപകമായി പണിമുടക്കാനാണ്‌ തീരുമാനം.

കഴിഞ്ഞ 154 ദിവസമായി ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ സമരം നടത്തിവരികയായിരുന്നു. ഈ സമരം ഒത്തുതീര്‍പ്പാകാത്ത സാഹചര്യത്തിലാണ്‌ നഴ്‌സുമാര്‍ വീണ്ടും സമരത്തിന്‌ ഒരുങ്ങുന്നത്‌.

ജൂലൈ മാസത്തില്‍ വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ട്‌ സംസ്ഥാനത്തെ നഴ്‌സുമാര്‍ ദിവസങ്ങളോളം സമരം ചെയ്‌തിരുന്നു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ റിലേ സത്യാഗ്രഹവും നടത്തിയിരുന്നു. അന്ന്‌ മറ്റ്‌ മാനേജ്‌മെന്റുകള്‍ നഴ്‌സുമാരുടെ വേതന വര്‍ധനവ്‌ നടപ്പിലാക്കാമെന്ന്‌ ഉറപ്പ്‌ നല്‍കിയിരുന്നെങ്കിലും കെ.വി.എം ആശുപത്രി മാനേജ്‌മെന്റ്‌ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നായിരുന്നു സമരം ആരംഭച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക