Image

ഗുജറാത്ത്‌ സ്‌ഫോടനക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Published on 22 January, 2018
ഗുജറാത്ത്‌ സ്‌ഫോടനക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

ന്യൂദല്‍ഹി: 2008ലെ ഗുജറാത്ത്‌ സ്‌ഫോടന പരമ്പരക്കേസിലെ പിടികിട്ടാപ്പുള്ളിയെ അറസ്റ്റു ചെയ്‌തതായി ദല്‍ഹി പൊലീസ്‌. സോഫ്‌റ്റുവെയര്‍ എഞ്ചിനിയറും ബോംബ്‌ നിര്‍മാതാവുമായ അബ്ദുള്‍ സുഭാന്‍ ഖുറേഷിയാണ്‌ അറസ്റ്റിലായത്‌. ഇന്ത്യയുടെ ബിന്‍ലാദന്‍ എന്നാണ്‌ ഇയാള്‍ അറിയപ്പെടുന്നതെന്ന്‌ ദല്‍ഹി പൊലീസ്‌ പറയുന്നു.

ദല്‍ഹിയിലെ ഗാസിപൂരില്‍വെച്ചാണ്‌ അദ്ദേഹത്തെ അറസ്റ്റു ചെയ്‌തത്‌. 'ഖുറേഷിയില്‍ നിന്നും പിസ്റ്റളുകളും ഡോക്യുമെന്റ്‌സുകളും കണ്ടെടുത്തിട്ടുണ്ട്‌. സിമിയേയും ഇന്ത്യന്‍ മുജാഹിദീനേയും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.' പൊലീസ്‌ സ്‌പെഷ്യല്‍ സെല്‍ ഡെപ്യുട്ടി കമ്മീഷണര്‍ പ്രമോദ്‌ ഖുഷ്‌വാഹ പറഞ്ഞു.

വ്യാജരേഖയുണ്ടാക്കി നേപ്പാളിലേക്കു കടന്ന ഇയാള്‍ വര്‍ഷങ്ങളായി അവിടെയായിരുന്നുവെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. 2013നും 2015നും ഇടയില്‍ ഇയാള്‍ സൗദി അറേബ്യയിലേക്കു പോയിരുന്നെന്നും തീവ്രവാദ ശൃംഖല ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമിട്ട്‌ പിന്നീട്‌ ഇന്ത്യയിലേക്കു തിരിച്ചുവരികയായിരുന്നുവെന്നും പൊലീസ്‌ പറയുന്നു. അന്വേഷണ സംഘത്തിനിടയില്‍ ടെക്കി ബോംബര്‍ എന്നും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്‌.

2008 ജൂലൈ 26ന്‌ അഹമ്മദാബാദിലും സൂറത്തിലും നടന്ന സ്‌ഫോടനങ്ങളില്‍ ആരോപണ വിധേയനാണ്‌ ഖുറേഷി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക