Image

സിസ്റ്റര്‍ അഭയ കേസ്‌ ; മുന്‍ എസ്‌പിയെ പ്രതി ചേര്‍ത്തു

Published on 22 January, 2018
സിസ്റ്റര്‍ അഭയ കേസ്‌ ; മുന്‍ എസ്‌പിയെ പ്രതി ചേര്‍ത്തു
സിസ്റ്റര്‍ അഭയ കൊലപ്പെട്ട കേസില്‍ മുന്‍ എസ്‌പിയെ പ്രതി ചേര്‍ത്തു. മുന്‍ എസ്‌പി കെ.ടി. മൈക്കളിനെയാണ്‌ പ്രതി ചേര്‍ത്തത്‌. തൊണ്ടി മുതല്‍ നശിപ്പിച്ചതിനാണ്‌ മുന്‍ എസ്‌ പിയെ പ്രതി ചേര്‍ത്ത്‌. സിബിഐ കോടതിയാണ്‌ ഇതു സംബന്ധിച്ച ഉത്തരവിട്ടത്‌. കെ.ടി. മൈക്കിള്‍ കേസ്‌ അന്വേഷിച്ചത്‌ െ്രെകം ബ്രാഞ്ച്‌ എസ്‌ പിയായിരിക്കുന്ന സമയത്താണ്‌. 1992 മാര്‍ച്ച്‌ 27ന്‌ കോട്ടയത്ത്‌ പയസ്‌ ടെന്‍ത്‌ കോണ്‍വന്‍റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ്‌ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കാണപ്പെട്ടത്‌
 
Join WhatsApp News
നാരദന്‍ 2018-01-22 05:52:34
അഭയയെ കിണറ്റില്‍ തളളി ഇട്ട കുപ്പായക്കാര്‍ രക്ഷ പെട്ടോ? 
വിശ്വാസി 2018-01-22 13:35:38
 സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണെന്നതിനു തെളിവൊന്നുമില്ല. രാത്രി വെള്ളം കുടിക്കാൻ പോയപ്പോ കാൽ വഴുതി കിണറിൽ വീണതാവാം. അതിന്റെ പേരിൽ രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീയെയും സഭയെത്തന്നെ ഒത്തിരി വേട്ടയാടി. ഇനിയെങ്കിലും നിറുത്തിക്കൂടേ. ഞങ്ങളുടെ ഒരു സിസ്റ്റർ നഷ്ടപ്പെട്ടതിൽ ഞങ്ങൾക്കില്ലാത്ത വിഷമം മറ്റുള്ളവർക്കെന്തിനെന്നു മനസ്സിലാവുന്നില്ല.  തെറ്റ് ചെയ്തെങ്കിൽ തന്റെ അഭിഷിക്തരെ ദൈവം ശിക്ഷിച്ചോളും. അല്മയർക്കു അത് ചോദ്യം ചെയ്യാൻ സഭ അനുവദിക്കുന്നില്ല എന്ന് ഓർക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക