Image

'ഹേയ്‌ ജൂഡ്‌'ന്റെ ആദ്യ സോംഗ്‌ ടീസറിന്‌ 2 ലക്ഷത്തിലധികം വ്യൂസ്‌

Published on 22 January, 2018
'ഹേയ്‌ ജൂഡ്‌'ന്റെ ആദ്യ സോംഗ്‌ ടീസറിന്‌  2 ലക്ഷത്തിലധികം വ്യൂസ്‌
 കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, നിവിന്‍ പോളി തൃഷ ചിത്രം 'ഹേയ്‌ ജൂഡ്‌'ന്റെ ആദ്യ സോംഗ്‌ ടീസര്‍ റിലീസ്‌ ചെയ്‌തു. `യെലാ ലാ ലാ` എന്ന ഈ ഗാനം ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക്‌ ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. മാധവ്‌ നായരാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌. സോംഗ്‌ ടീസര്‍ 24 മണിക്കൂറിനുള്ളില്‍ 2 ലക്ഷത്തിലധികം വ്യൂസ്‌ നേടി.

ശ്യാമപ്രസാദ്‌ സംവിധാനം നിര്‍വഹിച്ച 'ഹേയ്‌ ജൂഡ്‌' തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ്‌. സിദ്ദിഖ്‌, നീന കുറുപ്പ്‌, വിജയ്‌ മേനോന്‍, അജു വര്‍ഗ്ഗീസ്‌ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്‌. ശ്യാമപ്രസാദിനൊപ്പം പല സിനിമകള്‍ക്കുമായി സംഗീതം നല്‍കിയ നാല്‌ സംഗീത സംവിധായകര്‍ 'ഹേ ജൂഡ്‌'ല്‍ ഒരുമിക്കുന്നു. 

 ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍, രാഹുല്‍ രാജ്‌, എന്നിവരാണ്‌ ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌ നിര്‍മ്മല്‍ സഹദേവും ജോര്‍ജ്‌ കാനാട്ടും ചേര്‍ന്നാണ്‌. പശ്ചാത്തല സംഗീതം ഔസേപ്പച്ചന്റെതാണ്‌. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കര നിര്‍മിച്ച 'ഹേയ്‌ ജൂഡ്‌' ഫെബ്രുവരി 2ന്‌ തീയേറ്ററുകളില്‍ എത്തും. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍.

`യെലാ ലാ ലാ` സോംഗ്‌ ടീസര്‍ കാണുവാന്‍: https://www.youtube.com/watch?v=qRtHTAXbV5M 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക