Image

പ്രലോഭനങ്ങളുമായി ആമസോണിനു പിന്നാലെ നഗരങ്ങൾ (ഏബ്രഹാം തോമസ്)

Published on 22 January, 2018
പ്രലോഭനങ്ങളുമായി  ആമസോണിനു പിന്നാലെ നഗരങ്ങൾ  (ഏബ്രഹാം തോമസ്)
 ഓണ്‍ലൈന്‍ വ്യവസായ ഭീമന്‍ ആമസോണിന്റെ രണ്ടാമത്തെ ആസ്ഥാന കേന്ദ്രം, ഹെഡ് ക്വോര്‍ട്ടേഴ്‌സ് ടു (എച്ച് ക്യു ടു) നോര്‍ത്ത് അമേരിക്കയിലെ ഒരു നഗരത്തില്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറിലെ പ്രഖ്യാപനത്തെ തുടര്‍ന്ന് അമേരിക്കയിലെയും കാനഡയിലെയും 238 നഗരങ്ങളും നഗരസമൂഹങ്ങളും തങ്ങളുടെ ബിഡുകളുമായ ആമസോണിനെ സമീപിച്ചു. പ്രാഥമിക പരിശോധനയില്‍ തങ്ങള്‍ അനുയോജ്യമായി കണ്ടെത്തിയ 20 നഗരങ്ങളുടെ വിവരം ആമസോണ്‍ പുറത്തുവിട്ടു. പേരുകള്‍ ലഭ്യമായ ഉടനെ തന്നെ ഈ നഗരങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങള്‍ തങ്ങളുടെ നഗരങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുമായി മുന്നോട്ടു വന്നു.

ദ ഡാലസ് മോര്‍ണിംഗ് ന്യൂസ് (ഡാലസ് - ഫോര്‍ട്ട് വര്‍ത്ത് ), ഓസ്റ്റിന്‍ അമേരിക്കന്‍ സ്റ്റേ്‌സ്മാന്‍ (ഓസ്റ്റിന്‍), ഷിക്കാഗോ ട്രിബ്യൂണ്‍ (ഷിക്കാഗോ) ദ കൊളംബിയ ഡെസ് പാച്ച് (കൊളംബിയ), ദ ഡെന്‍വര്‍ പോസ്റ്റ് (ഡെന്‍വര്‍), ദ ഇന്‍ഡിയാനോ പൊലീസ് സ്റ്റാര്‍ (ഇന്‍ഡിയാനോ പൊലീസ്, ലോസാഞ്ചലല്‍സ് ടൈംസ് (ലൊസാഞ്ചല്‍സ്) മയാമി ഹെറാള്‍ഡ് (മയാമി), ദ ടെന്നീസിയന്‍ (നാഷ് വില്‍) ദ സ്റ്റാര്‍ ലെഡ്ജര്‍ (ന്യൂജേഴ്‌സി), പിറ്റ്‌സ് ബര്‍ഗ് പോസ്റ്റ് - ഗസറ്റ് (പിറ്റ്‌സ് ബര്‍ഗ്) റാലി ന്യൂസ് ആന്റ് ഒബ്‌സര്‍വര്‍ (റാലി), ടെറോന്റോ സ്റ്റാര്‍ (ടൊറോന്റോ), ദ വാഷിംഗ്ടണ്‍ പോസ്റ്റ് (വാഷിംഗ്ടണ്‍) എന്നീ പത്രങ്ങള്‍ അത്യധികം ഉത്സാഹത്തോടെയാണ് തങ്ങളുടെ നഗരം അവസാന ഇരുപതില്‍ ഇടംനേടിയതായി വായനക്കാരെ അറിയിച്ചത്.

മത്സരം മൂര്‍ച്ഛിക്കുന്നതിനിടെ ആസ്ഥാനത്തിന് വേണ്ടി മത്സരിക്കുന്ന നഗരങ്ങള്‍ എന്ത് സാമ്പത്തിക വാഗ്ദാനമാണ് നികുതി ഇളവും മറ്റുമായി മുന്നോട്ടു വയ്ക്കുന്നത് എന്ന വിവരവും പുറത്ത് വരികയാണ്. അറ്റ്‌ലാന്റയ്ക്കും എച്ച് ക്യു ടു അവിടെ ആകണമെന്നാഗ്രഹമുണ്ട്. ജോര്‍ജിയ ഒരു ബില്യണ്‍ ഡോളറിന്റെ ധനസഹായ പ്രലോഭനം മുന്നോട്ട് വയ്ക്കുവാന്‍ തയാറായി. ലെജിസ്ലേച്ചറിന്റെ ഒരു പ്രത്യേക സമ്മേളനം തന്നെ ഇതിനായി വിളിച്ചു കൂട്ടുന്നു. ഗവര്‍ണര്‍ നേഥന്‍ ഡീല്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. ദ അറ്റ്‌ലാന്റാ ജേണല്‍ - കോണ്‍സ്റ്റി റ്റിയൂഷന്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ 65%വും ഒരു ബില്യണ്‍ ഡോളറിലധികം നികുതി ഇളവുകളും മറ്റും നല്‍കുന്നതിനെ അനുകൂലിച്ചു. എന്നാല്‍ എതിര്‍ക്കുന്നവര്‍ ഇതൊരു പ്രോസ്‌പെറിറ്റി ബോംബാകുമെന്ന് പറയുന്നു. ഉയര്‍ന്ന പ്രതിഫലം നല്‍കുന്ന തൊഴിലുകള്‍ ഉണ്ടാകുന്നത് പാര്‍പ്പിട പ്രശ്‌നങ്ങളും സാമ്പത്തിക അസമത്വവും വര്‍ധിപ്പിക്കും എന്നിവര്‍ അഭിപ്രായപ്പെട്ടു.

5 ബില്യണ്‍ ഡോളര്‍ നിക്ഷേപവും 50,000 തൊഴിലുകളും വാഗ്ദാനം ചെയ്യുന്ന എച്ച് ക്യു ടുവിന് വേണ്ടി 7 ബില്യണ്‍ ഡോളര്‍ ന്യൂജേഴ്‌സിയും 5 ബില്യണ്‍ ഡോളര്‍ മെരിലാന്‍ഡും (വാഷിംഗ്ടണ്‍ ഡിസി), നികുതി ഇളവുകള്‍ നല്‍കാന്‍ തയാറാണെന്ന് പ്രഖ്യാപിച്ചു. മറ്റ് തദ്ദേശ സ്ഥാപനാധികൃതരും തങ്ങളുടെ വാഗ്ദാനങ്ങള്‍ മുമ്പോട്ട് വയ്ക്കുവാന്‍ മറക്കുന്നില്ല. ചില വാഗ്ദാനങ്ങള്‍ അടിസ്ഥാന തലത്തിലാണെന്നും മുകളിലേയ്ക്ക് ഉയര്‍ത്തുവാന്‍ തയാറാണെ ന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഓഫറുകള്‍ എന്താണെന്ന് പരസ്യമാക്കണമെന്നും കൂടിയാലോചനകള്‍ പരസ്യമാക്കണമെന്നും വിമര്‍ശകര്‍ ആവശ്യപ്പെട്ടു.

ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ ഒന്നിച്ച് വിജയിക്കാം എന്ന മുദ്രാവാക്യവുമായാണ് നോര്‍ത്ത് ടെക്‌സസ് മേഖല മുന്നോട്ട് പോകുന്നത്. ഇതുവരെ ഡാലസ്, കൊളിന്‍, ഡെന്റന്‍, ടറന്റ് കൗണ്ടികളിലായി 15 പരിസരങ്ങളുടെ വിവരങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

ഇതിനിടയില്‍ ആമസോണ്‍ പ്രതിമാസം ആമസോണ്‍ പ്രൈമിന് ചാര്‍ജ് ചെയ്യുന്ന ഫീസ് 18% ഓളം ഉയര്‍ത്തി 12.99 ഡോളറാക്കി. ഇതനുസരിച്ച് പ്രൈം സേവനം ലഭിക്കുന്നവര്‍ പ്രതി വര്‍ഷം 156 ഡോളര്‍ നല്‍കണം. പ്രൈം അംഗങ്ങള്‍ക്ക് സൗജന്യമായി റ്റു ഡേ ഷിപ്പിംഗും.

സെയിം ഡേ ഡെലിവറിയും പ്രൈം വിഡിയോ മ്യൂസിക് സ്ട്രീമിംഗ് എന്നിവ ലഭിക്കും. വല്ലപ്പോഴും മാത്രം ആമസോണില്‍ ഷോപ്പിംഗ് നടത്തുന്നവരെ ഇങ്ങനെ ഇ കോമേഴ്‌സ് പ്ലാറ്റ് ഫോമില്‍ സ്ഥിരമായി പിടിച്ചു നിര്‍ത്താനാവു മെന്ന് ആമസോണ്‍ കരുതുന്നു. പ്രൈം സര്‍വീസസിന്റെ വാര്‍ഷിക ഫീസ് 99 ഡോളറായി തുടരുമെന്ന് ആമസോണ്‍ അറിയിച്ചു.

2017 അവസാനിക്കുമ്പോള്‍ ആമസോണിന് 6 കോടി വരിക്കാരുണ്ടായിരുന്നു വെന്ന് കോവന്‍ ആന്റ് കോയുടെ അനലിസ്റ്റ് ജോണ്‍ ബ്ലാക്ക് ലെഡ്ജ് പറഞ്ഞു. ഡിസംബര്‍ 2016 ല്‍ 57% പ്രൈം വരിക്കാരായിരുന്നു വിപണി സജീവമാക്കിയതെങ്കില്‍ കഴിഞ്ഞ ഡിസംബറില്‍ ഇത് 65% ആയി ഉയര്‍ന്നതായി ബ്ലാക്ക് ലെഡ്ജ് പറയുന്നു. പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ കഴിഞ്ഞ വര്‍ഷം 5 ബില്യണ്‍ ഉരുപ്പടികള്‍ അധികം എത്തിച്ചു. ഹോളി ഡേ ഷോപ്പേഴ്‌സി നെ ആകര്‍ഷിക്കുവാനാണ് 2 വര്‍ഷം മുന്‍പ് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ആരംഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക