Image

ഒന്റാറിയോവിലെ ആദ്യ ഫ്രഞ്ച് യൂണിവേഴ്‌സിറ്റിയ്ക്ക് പീല്‍ റീജിയന്‍ ആതിഥേയത്വം ഏകും .

ജയ് പിള്ള Published on 22 January, 2018
ഒന്റാറിയോവിലെ ആദ്യ ഫ്രഞ്ച് യൂണിവേഴ്‌സിറ്റിയ്ക്ക് പീല്‍ റീജിയന്‍ ആതിഥേയത്വം ഏകും .
ഒന്റാരിയോ: ഒന്റാറിയോവിലെ ആദ്യത്തെ ഫ്രഞ്ച് ഭാഷ യൂണിവേഴ്‌സിറ്റിയ്ക്കു പീല്‍ റീജിയണ്‍ ആതിഥേയത്വം ഏകും.2016 ല്‍ പ്ലാനിംഗ് ബോര്‍ഡ് ആണ് ഫ്രഞ്ച് യൂണിവേഴ്‌സിറ്റി എന്ന ആശയം ഉന്നയിച്ചത്.കഴിഞ്ഞ ആഗസ്റ്റില്‍ ഒന്റാറിയോ ഗവര്‍മെന്റും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.ബ്രാംപ്ടണില്‍ തുടങ്ങാനിരിക്കുന്ന പുതിയ യൂണിവേഴ്‌സിറ്റിയോട് ചേര്‍ന്നോ,അല്ലാതെയോ ആയിട്ടായിരിക്കും ഫ്രഞ്ച് യൂണിവേഴ്‌സിറ്റി തുടങ്ങുക.

പ്ലാനിങ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം ഒന്റാറിയോയുടെ തെക്കു പടിഞ്ഞാറന്‍ മേഘലയില്‍ ഫ്രഞ്ച് കമ്യൂണിറ്റിയുടെ നേതൃത്വത്തിലായിരിക്കും യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുക.

430,000 നു മേല്‍ ആളുകള്‍ ജി റ്റി എ യില്‍ ഫ്രഞ്ച് ഭാഷ ഉപയോഗിക്കുന്നു എന്നാണു സര്‍ക്കാര്‍ കണക്ക്.പീല്‍ സ്കൂള്‍ ബോര്‍ഡ് ഗ്രെഡ് ഒന്ന് മുതല്‍ ഫ്രഞ്ച് മീഡിയം സ്കൂളുകളും,എക്‌സറ്റന്‍ഡഡ് ഫ്രഞ്ചും,ഹൈസ്കൂള്‍ തലത്തില്‍ കോര്‍ ഭാഷയായും ഫ്രഞ്ചു പഠനത്തിന് സ്വകാര്യം ഒരുക്കിയിട്ടുണ്ട്.

2022 നു മുന്‍പായി പുതിയ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം തുടങ്ങും.ക്യുബക്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫ്രഞ്ചുഭാഷ സംസാരിക്കുന്നവര്‍ ജി ടി എ യില്‍ ആണുള്ളത്.611500 പേര്‍ ഫ്രഞ്ചു ഭാഷക്കാര്‍ എന്നാണ് കണക്ക്.

പൊതു ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞു കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും എന്നും പ്ലാനിങ് ബോര്ഡറിയിച്ചു..ഇതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും യൂണിവേഴ്‌സിറ്റി ഏതു നഗരസഭയുടെ കീഴില്‍ സ്ഥാപിക്കണം എന്ന് തീരുമാനിക്കുക 2015 2016 കാലത്തു 87.9 മില്യണ്‍ ഡോളര്‍ ഫ്രഞ്ച് ഭാഷയുടെ ഉന്നമനത്തിനു മാത്രമായി സര്‍ക്കാര്‍ ചെലവിട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക